ന്യൂഡല്‍ഹി: പിഎം-കിസാന്‍ പദ്ധതിയുടെ 17-ാം ഗഡു 18 ന് വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. 9.26 കോടിയിലധികം കര്‍ഷകര്‍ക്ക് 20,000 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും.
ചടങ്ങില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് എന്നിവര്‍ പങ്കെടുക്കും. 732 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ , ഒരു ലക്ഷത്തിലധികം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, രാജ്യത്തുടനീളമുള്ള 5 ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 2.5 കോടിയിലധികം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുക്കും.
തിരഞ്ഞെടുത്ത 50 കൃഷി വികാസ് കേന്ദ്രങ്ങളില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച കാര്‍ഷിക രീതികള്‍, കാര്‍ഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകള്‍, പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി തുടങ്ങിയവയെ കുറിച്ചും കര്‍ഷകരെ ബോധവല്‍ക്കരിക്കും. പിഎം – കിസാന്‍ ഗുണഭോക്താവിന്റെ തല്‍ സ്ഥിതി എങ്ങനെ പരിശോധിക്കാമെന്നും പെയ്മെന്റ് സ്ഥിതി, കിസാന്‍- ഇ മിത്ര ചാറ്റ് ബോട്ട് എങ്ങനെ ഉപയോഗിക്കണം എന്നിവ സംബന്ധിച്ചും കര്‍ഷകരെ ബോധവല്‍ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: