കോട്ടയം: മന്ത്രിയായ ശേഷം പാലാ ശ്രീരാമകൃഷ്ണാശ്രമത്തില്‍ വീണ്ടുമെത്തി അഡ്വ. ജോര്‍ജ് കുര്യന്. 1982 84 കാലഘട്ടത്തില്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ഹോസ്റ്റലിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. രാമകൃഷ്ണാശ്രമം തന്റെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നെന്ന് മന്ത്രി ഓര്‍മിച്ചു. ഗുരുനാഥന്മാരായ ഡോ. എന്‍ ആര് ഇളയിടവും പ്രൊഫ. ആര് എസ് പൊതുവാളും തന്നില്‍ വലിയ സ്വാധീനം ചെലുത്തി. ഇരുവരും ആശ്രമം സന്ദര്‍ശിക്കാറുണ്ടായിരുന്നു. സന്യാസിമാരുടെ അറിവും അനുഭവവും വൈജ്ഞാനിക പാരമ്പര്യവും അടുത്തറിയാന്‍ കഴിഞ്ഞത് ആശ്രമ ജീവിത കാലഘട്ടത്തിലാണ് അദ്ദേഹം പറഞ്ഞു. ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷന്‍ സ്വാമി വീതസംഗാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി വിവേകാനന്ദന്റെ ഛായാചിത്രം സ്വാമി മന്ത്രിക്കു സമ്മാനിച്ചു ശ്രീരാമകൃഷ്ണ സംസ്കൃത കോളേജ് അധ്യാപകന് ജോസഫ് മാത്യു പൊന്നാട അണിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, ദേശീയ സമിതി അംഗം എന്‍.കെ ശശികുമാര്‍ തു!ങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: