Kerala

കേരള കോര്‍ണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നമായി ഓട്ടോറിക്ഷ ആവശ്യപ്പെടാന്‍ തീരുമാനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: ജോസ് കെ മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എമ്മിനെ ജനം തിരസ്‌കരിച്ചെന്നും അതിന്റെ തെളിവാണ് കോട്ടയത്തെ കേരള കോണ്‍ഗ്രസിന്‌റെ വിജയമെന്നും പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ വിജയമാണ് ഉണ്ടായത്. ബിജെപിയുടെ തൃശ്ശൂരിലെ വിജയം പ്രത്യേക സാഹചര്യത്തിലാണ്. അക്കാര്യത്തെ കുറിച്ച് കോണ്‍ഗ്രസ് പഠിക്കും. സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിക്കുന്ന സാഹചര്യത്തില്‍ കേരള കോര്‍ണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തന്നെ ആവശ്യപ്പെടുമെന്ന് ജോസഫ് വ്യക്തമാക്കി. സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷാ ചിഹ്നം എല്ലാവരും വേഗത്തില്‍ ഉള്‍ക്കൊള്ളുമെന്ന് വ്യക്തമായെന്നും പാര്‍ട്ടി കമ്മിറ്റിയില്‍ അക്കാര്യം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.

Recent Posts