ന്യൂദല്‍ഹി: മോദിയുടെ കണ്ണുകള്‍ ഒറ്റ നോട്ടത്തിലേ ഒരാളുടെ കഴിവുകള്‍ തിരിച്ചറിയും. അശ്വിനി വൈഷ്ണവിനെ മോദി തന്റെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്തത് കൃത്യമായ കണക്കുകൂട്ടലുകളോടെയാണ്. ഐഐടിയില്‍ നിന്നും എംടെകും അമേരിക്കയിലെ സുപ്രസിദ്ധ വാര്‍ടണ്‍ ബിസിനസ് സ്കൂളില്‍ നിന്നും എംബിഎയും എടുത്ത അശ്വിനി വൈഷ്ണവ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.
#WATCH | West Bengal: Railways Minister Ashwini Vaishnaw to shortly visit the Kanchenjunga Express train accident site in Darjeeling district. pic.twitter.com/wmAti3z2MV
— ANI (@ANI) June 17, 2024
വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പിന്നീട് ജനറല്‍ ഇലക്ട്രിക് ട്രാന്‍സ്പോര്‍ട്ടേഷന്റെ എംഡിയും സീമന്‍സിന്റെ ലോക്കൊമോട്ടീവ്സ് ആന്‍റ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ട്രാറ്റജിയുടെ വൈസ് പ്രസിഡന്‍റായി. ഇലക്ട്രോണിക്സും കമ്മ്യൂണിക്കേഷനും ആധുനിക ഗതാഗതസംവിധാനവും കൈവെള്ളയിലെ രേഖകള്‍ പോലെ ഹൃദിസ്ഥമാക്കിയ അശ്വിനി വൈഷ്ണവിനെ ഇല്ക്ട്രോണിക്സ് മന്ത്രിയും കമ്മ്യൂണിക്കേഷന്‍സ് മന്ത്രിയും ഇപ്പോള്‍ റെയില്‍വേ മന്ത്രിയുമാക്കി.
അശ്വിനി വൈഷ്ണവിന്റെ സാങ്കേതിക വിദ്യയിലുള്ള അവഗാഹം വന്ദേഭാരതിനെ എളുപ്പത്തില്‍ വിപുലപ്പെടുത്താന്‍ സഹായിച്ചു. ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ എന്ന മോദിയുടെ സ്വപ്നവും വൈകാതെ സാധ്യമാക്കും.
ഇപ്പോള്‍ അശ്വിനി വൈഷ്ണവ് ഒരു ടൂവീലറില്‍ ബംഗാളിലെ ഡാര്‍ജലിങ്ങില്‍ കാഞ്ചന്‍ ജംഗ എക്സ്പ്രസ് അപകടത്തില്‍പ്പെട്ട സ്ഥലത്തേക്ക് പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഒരു യുവാവിന്റെ ബൈക്കിന് പിറകില്‍ ഏറി ട്രെയിനപകടം നടന്ന സ്ഥലത്തേക്ക് കുതിക്കുകയാണ് മന്ത്രി. ഇങ്ങിനെ ഒരു മന്ത്രി അത്യപൂര്‍വ്വമാണ്. സാധാരണ കേന്ദ്ര റെയില്‍വേ മന്ത്രി ട്രെയിനപകടം നടന്ന സ്ഥലത്തൊന്നും എത്താറില്ല അപകടം നടന്നതിന്റെ തൊട്ടടുത്തുള്ള സ്റ്റാര്‍ ഹോട്ടലില്‍ തമ്പടിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ് പതിവ്. അവിടെയാണ് അശ്വിനി വൈഷ്ണവ് വ്യത്യസ്തനാകുന്നത്. ട്രെയിനപകടം നടന്നാല്‍ നേരിട്ട് സ്ഥലത്തെത്തി അതിന്റെ കാരണം പരിശോധിക്കുന്നതാണ് അശ്വിനിവൈഷ്ണവിന്റെ രീതി. സാങ്കേതിക വിദ്യയില്‍ അപാരജ്ഞാനുമള്ളതിനാല്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ അദ്ദേഹത്തിന് കഴിയും.
വടക്കന്‍ ബംഗാളിലെ ന്യൂ ജയ്പാല്‍ഗുരി സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ ഏറ്റവും പിന്നിലെ മൂന്ന് ബോഗികള്‍ പിന്നില്‍ ഒരു ചരക്ക് തീവണ്ടി വന്ന് ഇടിച്ചതിനാല്‍ പാളം തെറ്റി മറയുകയായിരുന്നു. ഒമ്പത് പേര്‍ മരിച്ചു. പ്രധാനമന്ത്രി തന്റെ ദുരിതാശ്വാസഫണ്ടില്‍ നിന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിഗ്നല്‍ അവഗണിച്ച് ചരക്ക് തീവണ്ടിയുടെ ലോക്കോപൈലറ്റ് വണ്ടിയോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റെയില്‍വേ സുരക്ഷയുടെ ചുമതലയുള്ള കമ്മീഷണറോട് അപകടകാരണം അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: