വാഷിങ്ടണ്‍ : മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര) സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാംമ്പ് ആരംഭിച്ചു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വികരില്‍നിന്നും സമൂഹത്തില്‍ നിന്നും അനൗപചാരികമായി പകര്‍ന്നു കിട്ടിയ അറിവ് അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ അമേരിക്കയിലെ പ്രവാസി സമൂഹം നടത്തുന്ന ഇടപടലുകള്‍ മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ മാറിയ രാഷ്‌ട്രീയ അന്തരീക്ഷം ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നും ശ്രീകുമാര്‍ പറഞ്ഞു.
കുട്ടികളുടെ വ്യക്തിവികസനത്തിനു ഉതകുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാംപിന്റെ ഭാഗമാകുന്നതിലൂടെ അറിവും അഭിമാനവും ഉയരുമെന്ന് സ്വാഗതം പറഞ്ഞ മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കര്‍ പറഞ്ഞു. മന്ത്രയുടെ വിശ്വഗോകുലം പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് .
വിശ്വഗോകുലം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് മാധവി ഉണ്ണിത്താന്‍ (കാനഡ), മന്ത്ര ജനറല്‍ സെക്രട്ടറി ഷിബു ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. അക്ഷര ദീപക്, മാനസി , മൗഷ്മി, അരവിന്ദ് വേണുഗോപാലന്‍ എന്നിവര്‍ പ്രാര്‍ത്ഥന ചൊല്ലി. സുധീര്‍ വര്‍മ്മ കീര്‍ത്തനം ആലപിച്ചു. രഞ്ജിനി നായര്‍ മോഡറേറ്റര്‍ ആയിരുന്നു
മന്ത്രയുടെ വിശ്വഗോകുലം പദ്ധതിയുടെ ഭാഗമായി 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആണ് സമ്മര്‍ ക്യാംപ്. ഹൈന്ദവ പുരാണങ്ങള്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, നൃത്തം, മാജിക്ക് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പഞ്ചാക്ഷരി എന്ന് പേരിട്ടിരിക്കുന്ന ക്യാംപിന്റെ പാഠ്യപദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: