മട്ടാഞ്ചേരി: ചീനവല നവീകരിച്ചതിന്റെ പണം നല്‍കാതെ ‘ടൂറിസംവകുപ്പ് വഞ്ചിച്ചതായി പരാതി. സംസ്ഥാന ടൂറിസം വകുപ്പിന്റെ വാഗ്ദാനത്തില്‍ മുന്നിട്ടിറങ്ങി ചീനവലയുടെ പൈതൃക സംരക്ഷണ ത്തിനിറങ്ങിയ ഉടമക്കാണ് നവീകരണം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വകുപ്പ് പണം നല്‍കാതെ വഞ്ചിച്ചത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചര ലക്ഷം രൂപ വിവിധയിടങ്ങളില്‍നിന്ന് പലിശക്കെടുത്ത് ചീനവല പുതുക്കി നിര്‍മിച്ച മത്സ്യ തൊഴിലാളിയാണ് ഇപ്പോഴും പണം ലഭിക്കാതെ കടക്കെണിയിലായത്. പത്ത് ദിവസത്തിനകം പണം തരു മെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ നല്കിയ ഉറപ്പിലാണ് മത്സ്യത്തൊഴിലാളിയായ വിന്‍സെന്റ് ചീനവല പുനര്‍ നിര്‍മി ച്ചത്. എന്നാല്‍ പന്ത്രണ്ട് മാസവും പത്ത് ദിവസവും പിന്നിട്ടിട്ടും ഇപ്പോഴും പണം കിട്ടിയിട്ടില്ല.
ജില്ലാ കളക്ടറും സ്ഥലം എംഎല്‍എയും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 2023 ജൂണില്‍ കൊട്ടിഘോഷിച്ച് ചീനവല പുനരുദ്ധാരണം ഉദ്ഘാടനം ചെയ്തിരുന്നു. കൊച്ചിയുടെ കൈയൊപ്പായ ചീനവല നവീകരണ പദ്ധതി ഉദ്ഘാടനം ആവേശം പകര്‍ന്നിരുന്നു. സര്‍ക്കാര്‍ നല്കിയ തേക്ക്, തമ്പകം എന്നിവ ഉപയോഗിച്ചും കൈയില്‍ നിന്നും അഞ്ചര ലക്ഷം രൂ പ ടൂറിസം വകുപ്പിന്റെ ഉറപ്പില്‍ ചെലവാക്കിയുമാണ് വിന്‍സെന്റ് ചീനവല നവീകരണം പൂര്‍ത്തീയാക്കിയത് . ചെലവ് സംബന്ധമായ ബില്ലുകള്‍ നിര്‍മാണ ചുമതലക്കാരായ കിറ്റ്കോ മുഖാന്തിരം ടൂറിസം വകുപ്പിന് നല്‍കുകയും ചെയ് തു .എന്നാല്‍ ഇത് വരെ വാഗ്ദാനം ചെയ്ത പണം മാത്രം നല്‍കിയിട്ടില്ല.
എംഎല്‍എ കൂടി ഇടപെട്ടതിനാല്‍ അദ്ദേഹത്തോട് പലകുറിപറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് വിന്‍സെന്റ് പറഞ്ഞു. അവസാന ഘട്ടത്തില്‍ പലിശക്ക് പണമെടുത്താണ് പണി പൂര്‍ത്തിയാക്കിയതെന്നും കടം നല്കിയവര് തന്നെ ശല്യ
പ്പെടുത്തി കൊണ്ടിരിക്കയാണെന്നും വിന്‍സെന്റ് പറഞ്ഞു. ഇതിനിടെ മണല്‍ തിട്ട രൂപപ്പെട്ട് ചീനവല മാസങ്ങളോളം കരയിലാകുകയും ചെയ്തു.
2014 ലാണ് സര്‍ക്കാര്‍ ചീനവല നവീകരണ പദ്ധതി ആവിഷ്ക്കരിച്ചത്. പിന്നീട് പദ്ധതി നിലച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ചീനവല ഉടമകള്‍ തേക്കിന് കഴകള്‍ക്ക് പകരം ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചീനവലകളുടെ പൈതൃകഭംഗി നഷ്ടപ്പെട്ടു . 2013 ല്‍ കൊച്ചി സന്ദര്‍ശിച്ച ചൈനീസ് അംബാസഡര്‍ ഇത് കണ്ട് ഫോര്‍ട്ടുകൊച്ചി തീരത്തെ മുഴുവന്‍ ചീനവലകളും തനിമ നിലനിറുത്തി നവീകരിക്കുന്നതിന് 2 കോടി രൂപ പ്രഖ്യാപിച്ചി രുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സഹായം നിരസിക്കുകയായിരുന്നു. പിന്നീടാണ് പുതിയ നവീകരണ പദ്ധതി അന്നത്തെ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: