കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസിലാണ് യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്.
തിരക്കേറിയ ബസിലാണ് സംഭവം. ലൈംഗികാതിക്രമം ഉണ്ടായ ഉടന്‍ യുവതി യുവാവിനെ തല്ലി.
ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിച്ചെങ്കിലും യുവതിക്ക് പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. അതിക്രമം നടത്തിയയാള്‍ക്ക് തക്കതായ ശിക്ഷ നല്‍കിയിട്ടുണ്ടെന്നും അതിനാലാണ് പരാതി നല്‍കാത്തതെന്നുമാണ് യുവതിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: