കൊച്ചി: ബിജെപി കാലടി മണ്ഡലം ജന. സെക്രട്ടറിയായിരുന്ന അന്തരിച്ച സലീഷ് ചെമ്മണ്ടൂരിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി നേതൃത്വം. കുടുംബത്തെ സഹായിക്കുന്നതിനായി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച കുടുംബ സഹായ നിധി സംസ്ഥാന അധ്യഷന്‍ കെ. സുരേന്ദ്രന്‍ സലീഷിന്റെ ഭാര്യ പദ്മശ്രീ, അമ്മ ശാരദ ശിവന്‍പിള്ള, മകന്‍ ശ്രീഹരി എസ്. നായര്‍ എന്നിവര്‍ക്ക് കൈമാറി.
കാലടിയില്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, ജില്ല ജനറല്‍ സെക്രട്ടറിമാരായ വി.കെ. ബസിത് കുമാര്‍, എസ്. സജി, സംസ്ഥാന സമിതിയംഗം അഗസ്റ്റിന്‍ കോലഞ്ചേരി, ജില്ലാ സെക്രട്ടറി ഷാജി മൂത്തേടന്‍, ജില്ലാ ട്രഷറര്‍ ശ്രീക്കുട്ടന്‍ തുണ്ടത്തില്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ്, കാലടി മണ്ഡലം പ്രസിഡന്റ് ഷീജ സതീഷ്, സേതുരാജ് ദേശം, പി. അനില്‍കുമാര്‍, ദിലീപ് ടി.എ. എന്നിവര്‍ പങ്കെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സലീഷ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: