കൊച്ചി: ബെര്‍ക്കലി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹരിലാല്‍ കൃഷ്ണക്ക് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദം. ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ മുന്‍പന്തിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്കലിയില്‍ നിന്നാണ് ഹരിലാല്‍ കൃഷ്ണ പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദം നേടിയത്.
പബ്ലിക് പോളിസിയില്‍ ലോകത്തിലെ ഒന്നാമത് നില്ക്കുന്ന പ്രോഗ്രാമാണ് ബെര്‍ക്കലി എംപിപി. ഹരിലാലിനെ കൂടാതെ ഭാരതത്തില്‍ നിന്ന് ദല്‍ഹി സ്വദേശികളായ അദിതി ചുഗ്, മായങ്ക് ഭൂഷണ് എന്നിവര്‍ക്ക് കൂടിയാണ് ഈ വര്‍ഷം ബിരുദാനന്തര ബിരുദം ലഭിച്ചത്.
ദല്‍ഹി ഐഐടിയില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് + എംടെക് ആറാം റാങ്കോടു കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഹരിലാല്‍ പബ്ലിക് പോളിസിയിലേക്ക് ചുവടുമാറ്റിയത്. ഇതിനിടയില്‍ ഒരു വര്‍ഷത്തോളം ജര്‍മനിയില്‍ ആര്ഡബഌയുടിഎച്ച് ആഷെന്‍ യൂണിവേഴ്സിറ്റിയില്‍ കാറ്റലിസിസുമായി ബന്ധപ്പെട്ട ഗവേഷണവും നടത്തി. മലപ്പുറം ജില്ലയിലെ മൂക്കുതല സ്വദേശിയാണ്. ബിജെപി സംസ്ഥാന എക്സി. അംഗം കെ.കെ. സുരേന്ദ്രന്റെയും സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്റെയും മകനാണ്. സഹോദരന് യദുലാല്‍ കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: