ബാരി : സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിന് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധം പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു പ്രതികരണം.
ഇരു നേതാക്കളും വിവിധ മേഖലകളിലെ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി. ത്രിദിന ജി 7 ഉച്ചകോടിയുടെ രണ്ടാം ദിവസം ഔട്ട്റീച്ച് സെഷനിൽ പ്രസംഗിക്കുന്നതിനായി വെള്ളിയാഴ്ച തെക്കൻ ഇറ്റലിയിലെ അപുലിയയിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി, കൃത്രിമബുദ്ധി, ഊർജം എന്ന വിഷയത്തെക്കുറിച്ചുള്ള ബഹുരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തതിന് ശേഷമാണ് കിഷിദയുമായി സംവദിച്ചത്.
ആഫ്രിക്കൻ മെഡിറ്ററേനിയൻ മേഖലയിലും ഉൾപ്പെടെ സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിന് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധം പ്രധാനമാണെന്ന് കിഷിദയുമായുള്ള ചർച്ചയ്ക്ക് ശേഷം മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: