Kerala

കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്കം തുറന്നു

Published by

വടക്കഞ്ചേരി: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത കുതിരാൻ തൃശൂർ ദിശയിലേക്കുള്ള തുരങ്കം തുറന്നു. തുരങ്കത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയായി പരിശോധന കഴിഞ്ഞതോടെയാണ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ വാഹനങ്ങൾ കടത്തിവിട്ടത്. പാലക്കാട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്കുള്ള തുരങ്കമാണ് അറ്റകുറ്റപണികൾക്കായി കഴിഞ്ഞ ആറ് മാസത്തോളമായി അടച്ചിട്ടത്.

ബുധനാഴ്ച വൈകുന്നേരത്തോടു കൂടി നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചുവെങ്കിലും അഗ്നി രക്ഷാ സേനയുടെ പരിശോധന നടന്നത് വെള്ളിയാഴ്‌ച്ച വൈകിട്ടോടെയായിരുന്നു. ഇതിനിടെ ദേശീയപാത പ്രൊജക്ട് ഡയറക്ടറും, റീജണൽ ഓഫീസറും പരിശോധന നടത്തിയിരുന്നു, എന്നാൽ അഗ്നി രക്ഷാ സേനയുടെ പരിശോധന വൈകിയതാണ് തുരങ്കം തുറന്ന് കൊടുക്കാൻ വൈകിയത്. വെള്ളിയാഴ്‌ച്ച വൈകീട്ട് ദേശീയ പാത അധികൃതർ കരാർ കമ്പനിക്ക് ഔദ്യോഗിക അറിയിപ്പ് നൽകിയതോടെയാണ് തുരങ്കം തുറന്ന് കൊടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക