Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തിന്റെ സുരക്ഷയ്‌ക്ക് ഇനി എന്‍എസ്ജിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2024, 02:53 am IST
in Editorial

ഭീകരവാദ ഭീഷണി നേരിടുന്ന കേരളത്തില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ് (എന്‍എസ്ജി)യൂണിറ്റ് രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അനിവാര്യമാണ്. പുതുതായി നിര്‍മിക്കപ്പെട്ട രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കുശേഷം ഭീകരാക്രമണ ഭീഷണി നേരിടുന്ന അയോധ്യയിലും, പഞ്ചാബിലെ സവിശേഷമായ രാഷ്‌ട്രീയ കാലാവസ്ഥയില്‍ ചില വൈദേശിക ശക്തികളുടെ സഹായത്തോടെ ഖലിസ്ഥാന്‍ ഭീകരവാദികള്‍ ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്ന പത്താന്‍കോട്ടിലും എന്‍എസ്ജി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പമാണ് കേരളത്തിലും ഇത്തരമൊന്ന് ആവശ്യമാണെന്ന തീരുമാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എത്തിച്ചേര്‍ന്നത്. പ്രത്യേക ആയുധങ്ങളും ആന്റി ഡ്രോണ്‍ സംവിധാനവുമുള്ള എന്‍എസ്ജി യൂണിറ്റ് അയോദ്ധ്യയില്‍ രണ്ട് മാസത്തിനകവും, കേരളത്തിലും പത്താന്‍കോട്ടിലും ഈ വര്‍ഷം അവസാനത്തോടെയും നിലവില്‍വരും. പോലീസ് സംവിധാനത്തെയും മറ്റ് സായുധ സേനാ യൂണിറ്റുകളെയും സഹായിക്കുകയും, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം വേഗത്തിലാക്കുകയുമാണ് എന്‍എസ്ജി യൂണിറ്റുകള്‍ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വലിയ ആലോചനകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇതു സംബന്ധിച്ച നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടത് എന്നാണറിയുന്നത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പത്താന്‍കോട്ടും, രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി പങ്കിടുന്ന കേരളത്തിലും മതമൗലികവാദശക്തികള്‍ സജീവമാണെന്ന വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിവിധ രഹസ്യാന്വേഷണ എജന്‍സികള്‍ക്കുമുള്ളത്. പാന്‍-ഇസ്ലാമിക് സംഘടനകളുടെയും ഖലിസ്ഥാന്‍ തീവ്രവാദികളുടെയും സങ്കേതമായി യഥാക്രമം കേരളവും പത്താന്‍കോട്ടും മാറിയതാണ് ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. കേരളത്തിലുള്‍പ്പെടെ യൂണിറ്റുകള്‍ രൂപീകരിക്കുന്നതോടെ രാജ്യമാകെ എന്‍എസ്ജിക്ക് എട്ട് ഹബ്ബുകളാവും.

നീണ്ട ഒരു ഇടവേളയ്‌ക്കുശേഷം ജമ്മുകശ്മീരില്‍ ചില ഭീകരാക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് കേരളത്തില്‍ എന്‍എസ്ജി യൂണിറ്റ് രൂപീകരിക്കുന്നത്. കശ്മീര്‍ കഴിഞ്ഞാല്‍ ഇസ്ലാമിക മതമൗലികവാദികളും തീവ്രവാദികളും ഭീകരവാദികളും ശക്തമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളം കശ്മീരാക്കുമെന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം.

കശ്മീരില്‍ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പിഡിപിയുടെയുമൊക്കെ പിന്തുണ അവിടുത്തെ ഭീകരവാദികള്‍ക്ക് ലഭിക്കുന്നതുപോലെയാണ് കേരളത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ഇവര്‍ നേതൃത്വം നല്‍കുന്ന മുന്നണികളുടെയും പിന്തുണ ഇസ്ലാമിക മതമൗലികവാദികള്‍ക്ക് കിട്ടുന്നത്. ആഗോള ഭീകരസംഘടനയായ ഐഎസ്‌ഐയിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാനിലേയും സിറിയയിലേയും ജയിലുകളില്‍ ഉള്ളതായും, മറ്റു ചിലര്‍ സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുണ്ടായി. പാക് ഭീകര സംഘടനയായ ലഷ്‌ക്കറെ തൊയ്ബയില്‍ ചേരാന്‍ പോയ മലയാളികളായ ഭീകരര്‍ കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുണ്ടായല്ലോ. ഇതൊക്കെ കണ്ണടച്ചിരുട്ടാക്കിക്കൊണ്ട് കേരളത്തിന് ഭീകരവാദത്തിന്റെ പശ്ചാത്തലമില്ലെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ഇവിടുത്തെ ഇടതു-വലതു മുന്നണികളും ചില മുഖ്യധാരാ മാധ്യമങ്ങളും ചെയ്യുന്നത്. ഭീകര സംഘടനകള്‍ നടത്തിയ ബോംബു സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയുടെ രക്ഷയ്‌ക്കുവേണ്ടി അണിനിരന്നതും ഇവര്‍ തന്നെയായിരുന്നു.

കേരളത്തില്‍ എന്തിനാണ് എന്‍എസ്ജി യൂണിറ്റ് എന്ന ചോദ്യം ചിലര്‍ ഉയര്‍ത്താതിരിക്കില്ല. മതേതരത്വത്തിന്റെ കേദാരമായ ഇവിടെ മതത്തിന്റെ പേരിലുള്ള വേട്ടയാടലുകള്‍ അനുവദിക്കില്ലെന്ന ആക്രോശവും ഉയരാന്‍ ഇടയുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിനെതുടര്‍ന്ന് ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും, അതിന്റെ നേതാക്കളെ ഒന്നടങ്കം ജയിലിലാക്കുകയും ചെയ്തപ്പോള്‍ അംഗീകരിക്കാതിരുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. നിരോധനത്തില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ മിന്നല്‍ ഹര്‍ത്താല്‍ നടത്തുകയും, അക്രമങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ ശക്തമായ നടപടികളെടുക്കാതെ ഇടതുമുന്നണി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണുണ്ടായത്. പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഇത് ശരിവച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് നഷ്ടം ഈടാക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടുപോലും അവരുമായി ഒത്തുകളിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ താല്‍പ്പര്യപ്രകാരം പോലീസ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും നേതാക്കളെ ജയിലിലടയ്‌ക്കുകയും ചെയ്‌തെങ്കിലും ഈ ഭീകരസംഘടനയുടെ അണികള്‍ എസ്ഡിപിഐ എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ മറവില്‍നിന്നുകൊണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വട്ടംകൂട്ടുകയാണ്. ഇടതു-വലതു മുന്നണികള്‍ ഇത് കണ്ടില്ലെന്നു നടിക്കുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്കാരുടെ പിന്തുണ ലഭിച്ചത് കോണ്‍ഗ്രസിനായിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരുടെ പിന്തുണ സിപിഎമ്മിനായിരുന്നു. ഇത്തരമൊരു രാഷ്‌ട്രീയ സാഹചര്യത്തില്‍ മതമൗലികവാദികളും തീവ്രവാദികളും വെറുതെയിരിക്കില്ല. ഇവരെ നേരിടാന്‍ എന്‍എസ്ജിയെപ്പോലുള്ള സുരക്ഷാ സംവിധാനം ആവശ്യമാണ്.

 

Tags: keralaNSG security
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.