ന്യൂദല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ അരുന്ധതി റോയിയെ യുഎപിഎ പ്രകാരം വിചാരണ ചെയ്യാന്‍ അനുമതി നല്കി ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന.
2010 ഒക്ടോ. 21ന് ദല്‍ഹിയില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് സംഘടിപ്പിച്ച പരിപാടിക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് നടപടി. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ലെന്നും ഭാരതത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നും പ്രസംഗിച്ചെന്നാണ് പരാതി. കശ്മീരില്‍ നിന്നുള്ള സാമൂഹിക പ്രവര്ത്തകന് സുശീല്‍ പണ്ഡിറ്റ് നല്കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 2010 നവംബറില്‍ ദല്‍ഹി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
അരുന്ധതി റോയിക്കു പുറമേ കശ്മീര്‍ കേന്ദ്ര സര്‍വ്വകലാശാല രാജ്യാന്തര നിയമപഠന വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെതിരെയും യുഎപിഎ സെക്ഷന്‍ 45 (1) പ്രകാരം കേസെടുക്കാന്‍ വി.കെ. സക്സേന അനുമതി നല്‍കിയിട്ടുണ്ട്. മതവിദ്വേഷം വളര്‍ത്തിയതിനും പൊതുസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനും കേസെടുക്കാനും ലഫ.് ഗവര്‍ണര്‍ അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: