ഇടുക്കി : ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കോടാലി ഉപയോഗിച്ചാണ് വെട്ടിയത്.
വെളളിയാഴ്ച വൈകിട്ട് കട്ടപ്പന സുവര്ണഗിരിയിലാണ് സംഭവം. കാഞ്ചിയാര്‍ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കല്‍ സുബിന് ഫ്രാന്‍സിസ് (35) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയ അയല്‍വാസി വെണ്മാന്ത്ര ബാബുവിനെ പൊലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലപാതക കാരണം വ്യക്തമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: