- ജോയിന്റ് സീറ്റ് അലോക്കേഷന് പോര്‍ട്ടല്‍ https://josaa.nic.in ജെഇഇ മെയിന്‍, അഡ്വാന്‍സ്ഡ് 2024 ല്‍ റാങ്കു നേടിയവര്‍ക്കാണ് അവസരം.
- ആദ്യ റൗണ്ട് സീറ്റ് അലോക്കേഷന് ജൂണ്‍ 20 രാവിലെ 10 മണിക്ക്.
ഇന്ത്യയിലെ 23 ഐഐടികള്‍, 31 എന്‍ഐടികള്‍, 26 ഐഐഐടികള്‍, ഷിബ്പൂര്‍ ഐഐഇഎസ്ടി, ഗവണ്മെന്റ് ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന 40 സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ (ജിഎഫ്ടിഐകള്‍) 2024-25 വര്‍ഷം നടത്തുന്ന ബിഇ/ബിടെക്/ബിആര്‍ക്/ബിപ്ലാനിങ് പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് സീറ്റ് അലോക്കേഷനില്‍ (ജോസ-204) പങ്കെടുക്കുന്നതിന് ജെഇഇ മെയിന്‍, ജെഇഇ അഡ്വാന്‍സ്ഡ് 2024 റാങ്ക് നേടിയവര്‍ക്ക് ചോയിസ് ഫില്ലിങ് അടക്കം ഓണ്‍ലൈനായി ജൂണ്‍ 18 വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം.
https://josaa.nic.in ല്‍ ഇതിനുള്ള സൗകര്യമുണ്ട്. ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയില്‍ (എഎടി) യോഗ്യത നേടിയവര്‍ക്ക് ജൂണ്‍ 14 മുതലാണ് രജിസ്റ്റര്‍ ചെയ്യാവുന്നത്. ചോയിസ് ഫില്ലിങ്, ലോക്കിങ്, സീറ്റ് അലോക്കേഷന് ഷെഡ്യൂളുകളും, പ്രവേശന നടപടികളും, വെബ്സൈറ്റില്‍ ബിസിനസ് റൂള്‍സിലുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അടക്കമുള്ള വിഷയങ്ങളില്‍ മൊത്തം 75% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്സി/എസ്ടി/പിഡബ്ല്യുഡി/വിഭാഗങ്ങള്‍ക്ക് 65% മാര്‍ക്ക് മതി.
ജൂണ്‍ 14 രാത്രി 8 മണിവരെ ചോയിസ് ഫില്ലിങ് നടത്തിയവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ആദ്യ മോക്ക് സീറ്റ് അലോക്കേഷന് ജൂണ്‍ 15 ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും.
ജൂണ്‍ 16 വൈകിട്ട് 5 മണിവരെ ചോയിസ് രേഖപ്പെടുത്തുന്നവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 17 ഉച്ചയ്ക്ക് 12.30 മണിക്ക് രണ്ടാമത്തെ മോക്ക് സീറ്റ് അലോക്കേഷന് പ്രസിദ്ധപ്പെടുത്തും. സാധ്യതകളറിയുന്നതിന് മോക്ക് സീറ്റ് അലോക്കേഷന് സഹായകമാണ്. ജൂണ്‍ 18 വൈകിട്ട് 5 മണിവരെ മാത്രമേ ചോയിസ് ഫില്ലിങ്, ലോക്കിങ് ഉള്‍പ്പെടെയുള്ള രജിസ്ട്രേഷന് സൗകര്യം ലഭിക്കുകയുള്ളൂ. ഈ സമയപരിധിക്കുള്ളില്‍ ജോസ സീറ്റ് അക്സപറ്റന്‍സ് ഫീസുമടച്ചിരിക്കണം.
ഡാറ്റാ വെരിഫിക്കേഷന് പൂര്‍ത്തിയാക്കി ജൂണ്‍ 20 രാവിലെ 10 മണിക്ക് ആദ്യ റൗണ്ട് സീറ്റ് അലോക്കേഷന് പ്രസിദ്ധപ്പെടുത്തും. രേഖകള്‍ അപ്ലോഡ് ചെയ്ത് ഫീസ് അടച്ച് ജൂണ്‍ 25 വരെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാം. 24 വൈകീട്ട് 5മണിക്കകം ഫീസ് അടച്ചിരിക്കണം. തുടര്‍ന്നുള്ള റൗണ്ടുകളില്‍ സീറ്റുകള്‍ സ്വീകരിക്കുമ്പോള്‍ ഫ്രീസ്, ഫ്ളോട്ട്, സ്ലൈഡ് ഓപ്ഷനുകള്‍ വിനിയോഗിക്കാം.
സെക്കന്റ് റൗണ്ട് സീറ്റ് അലോക്കേഷന് ജൂണ്‍ 27 വൈകിട്ട് 5 മണിക്കും ജൂലൈ 4 വൈകിട്ട് 5 മണിക്ക് മൂന്നാം റൗണ്ട് സീറ്റ് അലോക്കേഷനും ജൂലൈ 10ന് നാലാം റൗണ്ട് സീറ്റ് അലോക്കേഷനും ഐഐടികള്ക്കായുള്ള അഞ്ചാം റൗണ്ട് (ഫൈനല്‍) സീറ്റ് അലോക്കേഷന് ജൂലൈ 17 നും പ്രസിദ്ധീകരിക്കും.
ജെഇഇ അഡ്വാന്‍സ്ഡ് 2024 റാങ്കുകാര്‍ക്കാണ് ഐഐടികളില്‍ പ്രവേശനത്തിന് അര്തയുള്ളത്. ജെഇഇ മെയിന്‍ 2024 റാങ്കുകാര്‍ക്ക് എന്‍ഐടികളിലും ഐഐഇഎസ്ടി, ഐഐഐടികള്‍, ജിഎഫ്ടിഐകള്‍ മുതലായ സ്ഥാപനങ്ങളിലും പ്രവേശനം നേടാം. പ്രവേശനമാഗ്രഹിക്കുന്നവര് ജോസ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. അക്കാദമിക് പ്രോഗ്രാമുകളും സീറ്റുകളും ജോസ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. മുന്‍ഗണനാക്രമത്തില്‍ പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കാം. ജോയിന്റ് സീറ്റ് അലോക്കേഷന് അതോറിട്ടിയാണ് ഓണ്‍ലൈന്‍ കൗണ്‍സലിങ് സീറ്റ് അലോക്കേഷന് നടപടികള്‍ നിയന്ത്രിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: