Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണിടിച്ചില്‍ സാധ്യത കൂടുതല്‍ ഇടുക്കിയിലും വടക്കന്‍ ജില്ലകളിലും; ഡാറ്റ തയാറാക്കി ന്യൂദൽഹിയിലെ ഐഐടി ഹ്രൈഡോ സെന്‍സ് ലാബ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 10:19 am IST
inKerala

കൊച്ചി: സംസ്ഥാനത്ത് പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ട എല്ലാ ജില്ലകളിലും തന്നെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെങ്കിലും തീവ്രത കൂടുതല്‍ ഇടുക്കിയിലും വടക്കന്‍ ജില്ലകളിലും. ഐഐടി ന്യൂദല്‍ഹിയുടെ ഹ്രൈഡോ സെന്‍സ് ലാബില്‍ തയ്യാറാക്കിയ ഡാറ്റയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയെ നാലായി തരം തിരിച്ച് ഇതിന് വ്യത്യസ്ത കളര്‍ നല്കിയാണ് ഇന്ത്യന്‍ ലാന്റ്‌സ്‌ളൈഡ് സസ്‌പെറ്റിബിലിറ്റി മാപ്പ്(ഐഎല്‍എസ്എം) തയാറാക്കിയിരിക്കുന്നത്.

ആലപ്പുഴ ജില്ലയാണ് മണ്ണിടിച്ചില്‍ ഭീഷണിയില്ലാത്ത ഏക ജില്ല. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ തീരദേശ മേഖലയൊഴികെയുള്ള മറ്റ് സ്ഥലങ്ങളെല്ലാം ഇതില്‍പ്പെട്ടതാണ്. വയനാട്, ഇടുക്കി ജില്ലകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഇതില്‍ ഉള്‍പ്പെടും. മലപ്പുറം ജില്ലയുടെയും പാലക്കാടിന്റെയും മലയോര മേഖലകളിലും വ്യാപകമായി മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.

ഈ ജില്ലകളുടെ ഇടനാട്ടിലും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളും ഇടനാടുകളും മണ്ണിടിച്ചില്‍ ഭീഷണിയില്‍ ഉള്‍പ്പെടുന്നവയാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ തമിഴ്‌നാടിനോട് ചേര്‍ന്നുള്ള മേഖലകളും ഇടനാട്ടില്‍ ചുരുക്കം ചിലയിടങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയില്‍ ഉള്‍പ്പെടുന്നവയാണ്. നേരത്തെ തന്നെ പരിസ്ഥിതി ലോല മേഖലകളായി കസ്തൂരി രംഗന്‍- മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ടിലടക്കം പ്രതിപാദിച്ചിട്ടുള്ള മേഖലയാണ് ഇവയെല്ലാം.

ഭൂപ്രകൃതിയിലെ മാറ്റം, ഭൂമിയുടെ ചരിവ്, മണ്ണിന്റെ പ്രത്യേകത, പാറയുടെ പ്രത്യേകത, ലഭിക്കുന്ന മഴ എന്നിവയെല്ലാം ആശ്രയിച്ചാണ് മണ്ണിടിച്ചിലിനുള്ള സാധ്യത മാറുക.
ഡെക്കാന്‍ പീഠഭൂമിക്ക് സമാനമായുള്ള ഭൂപ്രകൃതിയാണ് വയനാട്ടിലുള്ളത്. മലകയറി മുകളിലെത്തിയാല്‍ സമതല പ്രദേശമാണിവിടെ അധികവും. എന്നാല്‍ ഇടുക്കിയിലും പ്രത്യേകിച്ച് മൂന്നാറിലും കുന്നുകളാണ് അധികവും. സമതല പ്രദേശങ്ങള്‍ ഈ മേഖലകളില്‍ കുറവാണ്. ഇത്തരം മേഖലകളില്‍ ചുരുങ്ങിയ സമയം കൊണ്ടെത്തുന്ന മഴ വലിയ നാശം വിതയ്‌ക്കും.

പശ്ചിമഘട്ടത്തിന്റെ മേഖലയാകെ ഉരുള്‍പൊട്ടല്‍ അല്ലെങ്കില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളാണ്. ഇത് തിരുവനന്തപുരം മുതല്‍ ഗുജറാത്ത് വരെ നീണ്ട് കിടക്കുകയാണ്. ഗോവ പൂര്‍ണ്ണമായും കര്‍ണ്ണാടകയുടെ തീരദേശ മേഖലയിലും ഇതില്‍ ഉള്‍പ്പെടും.

Tags: IITkeralamWestern Ghatsland slidingdata
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.