തൃശൂര്‍: ഗുരുവായൂരില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പടിഞ്ഞാറെ നടയിലെ ബാരിക്കേഡ് തകര്‍ത്തു.ബ്രേക്ക് നഷ്ടപ്പെട്ടതാണ് ബസ് നിന്ത്രണം വിടാന്‍ കാരണം.
തകര്‍ന്ന ബാരിക്കേഡ് ടയറിനിടയില്‍ കുരുങ്ങിയാണ് ബസ് നിന്നത്. കൊടുങ്ങല്ലൂര്‍ – ഗുരുവായൂര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഒരു ബൈക്കിനും കേടുപറ്റി. യാത്രക്കാരെ പടിഞ്ഞാറെ നടയില്‍ ഇറക്കി ഡിപ്പോയിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: