തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളില്‍ നിയമനത്തിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ഈ മാസം 16ന് . രാവിലെ 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 61 കേന്ദ്രങ്ങളിലായി ഏകദേശം 23,666 പേരാണ് പരീക്ഷ എഴുതുന്നത്. പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ലഭ്യമാക്കണമെന്ന് കെഎസ്ആര്‍ടിസിയോട് നിര്‍ദ്ദേശിച്ചു.
രാവിലെയുള്ള പരീക്ഷയ്‌ക്ക് ഒന്‍പത് മണിക്ക് മുമ്പും ഉച്ചയ്‌ക്ക് ശേഷമുള്ള പരീക്ഷയ്‌ക്ക് രണ്ടിന് മുമ്പും പരീക്ഷാ ഹാളില്‍ പ്രവേശിക്കണം.
ഇ-അഡ്മിറ്റ് കാര്‍ഡില്‍ (ഹാള്‍ടിക്കറ്റ്) അനുവദിച്ചിരിക്കുന്ന കേന്ദ്രത്തില്‍ മാത്രമേ പരീക്ഷ എഴുതാനാകൂ. ഡൗണ്‍ലോഡ് ചെയ്ത ഇ-അഡ്മിറ്റ് കാര്‍ഡിനൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഇ-അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിക്കുന്ന ഒറിജിനല്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിയും കൈയില്‍ കരുതണം.ആവശ്യപ്പെടുമ്പോള്‍ ഇന്‍വിജിലേറ്ററെ കാണിക്കണം.
കറുത്ത ബാള്‍പോയിന്റ് പേന മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാന്‍ ഉപയോഗിക്കാവൂ. ബാഗുകള്‍, മൊബൈല്‍ഫോണുകള്‍, കാമറകള്‍, ഇലക്ട്രോണിക് വാച്ചുകള്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂടൂത്ത് / ഐ റ്റി ഉപകരണങ്ങള്‍ തുടങ്ങിയവ പരീക്ഷാഹാളിലോ, പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല.
പരീക്ഷാസമയം കഴിഞ്ഞ് മാത്രമെ പരീക്ഷാര്‍ഥികളെ പുറത്തു പോകാന്‍ അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: