കോട്ടയം: 24 മണിക്കൂറും വൈദ്യുതി വിതരണം ഉപഭോക്താക്കളുടെ അവകാശമാണെന്നും ഏതെങ്കിലും വിതരണ കമ്പനി സ്വന്തം ഇഷ്ടപ്രകാരം ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ അവരില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം അറിയിപ്പു പുറത്തിറക്കി. കേന്ദ്ര ഊര്‍ജ്ജമന്ത്രാലയത്തിന്റെ 2003ലെ ഇലക്ട്രിസിറ്റി ആക്ട് സെക്ഷന്‍ 126 കീഴില്‍ 31 -12- 2020 ല്‍ പ്രഖ്യാപിച്ചിട്ടുള്ള ഇലക്ട്രിസിറ്റി റൈറ്റ്‌സ് ഓഫ് കണ്‍സ്യൂമേഴ്‌സ് പ്രകാരം വൈദ്യുതി വിതരണ കമ്പനികള്‍ക്ക് മനപ്പൂര്‍വമായി ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ അവകാശമില്ല. കണക്ഷന്‍, ഡിസ്‌കണക്ഷന്‍, റീ കണക്ഷന്‍, ഷിഫ്റ്റിംഗ് , കണ്‍സ്യൂമര്‍ കാറ്റഗറി ആന്‍ഡ് ലോഡ് ചെയ്ഞ്ചിങ്, റിസോള്‍വിങ് വോള്‍ട്ടേജ് , ബില്‍ സംബന്ധമായ പരാതികള്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ സേവനങ്ങള്‍ക്ക് വിതരണ കമ്പനി എടുക്കാവുന്ന പരമാവധി സമയത്തിന്റെ മാനദണ്ഡങ്ങളും കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ സേവനങ്ങള്‍ നല്‍കുന്നതില്‍ എന്തെങ്കിലും കാലതാമസം ഉണ്ടായിട്ടുണ്ടെങ്കില്‍ വിതരണ കമ്പനി നഷ്ടപരിഹാരം കൊടുക്കണം. ചട്ടങ്ങളുടെ കോപ്പി https:// powermin.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: