ജമ്മു: പാകിസ്ഥാൻ ജമ്മു കശ്മീരിലേക്ക് സംഘടിത തീവ്രവാദികളെ അയക്കുന്ന സമയത്ത് പാകിസ്ഥാനുമായി ചർച്ച നടത്താൻ നിർദ്ദേശിച്ചതിന് നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ളയെ വിമർശിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. ആദ്യം പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരതയെ തുരത്താനാണ് മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ചുഗ് പറഞ്ഞു.
ഫാറൂഖ് അബ്ദുള്ള ഒരു പാക് ഐഎസ്ഐ പിആർഒയെ പോലെ പെരുമാറുന്നത് നിർത്തി ഇന്ത്യയെ ഒരു രാഷ്‌ട്രമായി ആദ്യം ചിന്തിക്കണം , ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടുന്നതിന് പകരം സമാധാന ചർച്ചകൾക്ക് പോകാൻ അബ്ദുള്ള ഇന്ത്യയോട് നിർദ്ദേശിക്കുന്നത് ശക്തമായി അപലപനീയമാണെന്നും ചുഗ് കൂട്ടിച്ചേർത്തു.
അബ്ദുള്ള എപ്പോഴും പാക്കിസ്ഥാന്റെ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്നും ജമ്മു കശ്മീരിലെ സാധാരണക്കാരുടെ വികസനത്തിലും വളർച്ചയിലും ആശങ്കയില്ലെന്നും ചുഗ് പറഞ്ഞു.
ജമ്മു കശ്മീരിൽ വിനോദസഞ്ചാരം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുമ്പോൾ, പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരതയെ അബ്ദുള്ള ശക്തമായി അപലപിക്കണം. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ അബ്ദുള്ള പാകിസ്ഥാനിലെ അവരുടെ ഉപദേശകരോട് പറയണം, എന്നിട്ട് മോദി സർക്കാരിനോട് എന്തെങ്കിലും നിർദ്ദേശം നൽകണമെന്നും ചുഗ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: