ബെംഗളൂരു: നിരോധിത വനമേഖലയില്‍ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചതിന് കന്നഡ നടന് ദര്ശന് തോഗുദീപക്കെതിരെ കേസെടുത്തു.
സംസ്ഥാന വനം വകുപ്പിന്റെ വന്യജീവി അംബാസഡറാണ് ദര്ശന്. രേണുകസ്വാമി കൊലക്കേസില്‍ അറസ്റ്റില്‍ കഴിയവേയാണ് നടനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുത്തോടിയിലെയും ഭദ്ര റിസര്‍വ് പ്രദേശത്തെ വനമേഖലയിലും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതി ലോല സ്ഥലങ്ങളില്‍ പ്രവേശിച്ച് ദര്ശന് വനം ജീവനക്കാര്‍ക്കൊപ്പം മാംസം കഴിച്ചുവെന്നാണ് കേസ്. നിലവില്‍ വനമേഖലയില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല.
ദര്ശന് ഇത്തരത്തില്‍ വനമേഖലയില്‍ സ്വകാര്യ വാഹനങ്ങളുമായി കടന്ന് വനപാലകര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സംഭവത്തില്‍ ചിക്കമഗളൂരു ഡിവിഷനിലെ വനം വകുപ്പ് ജീവനക്കാര്‍ക്ക് നേരെയും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: