ബാസ്റ്റ(സ്വീഡന്): വിംബിള്‍ഡണില്‍ കളിക്കാനില്ലെന്ന് വ്യക്തമാക്കി ടെന്നിസ് താരം റാഫേല്‍ നദാല്‍. പാരിസ് ഒളിംപിക്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് പിന്മാറുന്നതെന്ന് താരം അറിയിച്ചു. അതിന്റെ ഭാഗമായി സ്വീഡനിലെ ബാസ്റ്റയിലെ കളിമണ്‍ കോര്‍ട്ടില്‍ മറ്റൊരു മത്സരത്തിലേര്പ്പെടാനുള്ള ഒരുക്കത്തിലാണ് താരം. ജൂലൈ 27നാണ് പാരിസ് ഒളിംപിക്സ് ആരംഭിക്കുക.
22 ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ സ്വന്തമാക്കിയിട്ടുള്ള നദാല്‍ വിംബിള്‍ഡണിന്റെ 2008, 2010 പതിപ്പുകളില്‍ ചാമ്പ്യനായിട്ടുണ്ട്. സ്പെയിന്‍കാരനായ നദാലിനൊപ്പം ഒളിംപിക്സില്‍ മറ്റൊരു തദ്ദേശീയ താരം കാര്‍ലോസ് അല്‍കാരസും മത്സരിക്കാനിറങ്ങും. ഇരുവരും ചേര്‍ന്ന് ഒളിംപിക്സിന്റെ പുരുഷ ഡബിള്‍സിലും മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: