തിരുവനന്തപുരം: ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്കും ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീടിന് സമീപമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥലമാറ്റം നല്കാന് സര്‍ക്കാര്‍ ഉത്തരവായി.
മനുഷ്യാവകാശ കമ്മിഷന് ആക്റ്റിങ് ചെയര്‍പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കഴക്കൂട്ടം ഗവ. ഹൈസ്കൂള്‍ ഗസ്റ്റ് അറബിക് അധ്യാപിക ബുഷിറ ശിഹാബിന്റെ പരാതിയിലാണ് നടപടി.
സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള ചലന വൈകല്യം, അസാധാരണമായ പൊക്കകുറവ്, പേശീ സംബന്ധമായ അസുഖമുള്ളവര്‍ എന്നിവരോടൊപ്പമാണ് ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് മുന്‍ഗണന നല്‍കിയത്.
ഓട്ടിസം, സെറിബല് പാള്‍സി ബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ എന്നതിനൊപ്പമാണ് ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കളെയും ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: