ഷില്ലോങ്: മേഘാലയയുടെ സംസ്കാരം, പാചകരീതി, പ്രകൃതിഭംഗി എന്നിവയുടെ ഹൃദയത്തിലേക്കുള്ള ഒരു ദൃശ്യവിവരണ പാരമ്പരയായ ‘പോസ്റ്റ് കാര്‍ഡ്സ് ഫ്രം മേഘാലയ’ നാഷണല്‍ ജിയോഗ്രാഫിക്ക് ചാനലില്‍ പ്രീമിയര്‍ ചെയ്യുമെന്ന് മേഘാലയ ഗവണ്മെന്റ്റ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചു.
മേഘാലയയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ഹൃദ്യമായ പ്രകൃതിഭംഗി, പാചകരീതികള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, മേഘാലയയുടെ വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതിയിലേക്ക് കാഴ്ചക്കാരെ എത്തിക്കുകയാണ് ഈ ആകര്‍ഷകമായ സീരീസ് ലക്ഷ്യമിടുന്നത്.
നാഷണല്‍ ജിയോഗ്രാഫിക് ക്രിയേറ്റീവ് വര്‍ക്ക്സ് നിര്‍മ്മിച്ച ഈ പരമ്പര ഷില്ലോങ്ങിലെ തിരക്കേറിയ തെരുവുകള്‍ മുതല്‍ ഉമിയം തടാകത്തിലെ ശാന്തമായ വെള്ളവും നോങ്ഗ്രാറ്റിന്റെ ഐക്കണിക് ലിവിംഗ് റൂട്ട് ബ്രിഡ്ജുകളും വരെ മേഘാലയയിലെ വൈവിധ്യവും മനോഹരവുമായ പ്രദേശങ്ങള്‍ പരമ്പരയില്‍ കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: