തിരുവനന്തപുരം : കുവൈറ്റിലുണ്ടായ തീപിടിത്തം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര മന്ത്രിസഭ യോഗം ചേരും. ഇന്ന് രാവിലെ 10 മണിക്കാകും മന്ത്രിസഭ യോഗം ചേരുക.
കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങും ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റിയിരുന്നു. നാളെയും മറ്റന്നാളുമായി ലോക കേരള സഭ സമ്മേളനം തീരുമാനിച്ചത് പ്രകാരം നടക്കും. എന്നാല്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ഇതുവരെ 50 ലധികം പേര്‍ക്ക് പരിക്കേൽക്കുകയും 40 ഓളം ഇന്ത്യക്കാര്‍ മരിക്കുകയും ചെയ്‌തതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മരണപ്പെട്ടവരില്‍ 14 മലയാളികള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.
കൊല്ലം പുനലൂര്‍ സ്വദേശിയായ സാജന്‍ ജോര്‍ജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, വയ്യാങ്കര സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍, പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, കോന്നി അട്ടച്ചാല്‍ സ്വദേശിയായ സജു വര്‍ഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ്, പുലാമന്തോള്‍ സ്വദേശി ബാഹുലേയന്‍, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്‌ണന്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രജ്ഞിത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: