ശൂരനാട്: കുവൈറ്റില്‍ ലേബര്‍ ക്യാമ്പിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഷെമീര്‍ ആനയടി ഗ്രാമത്തിനുംനൊമ്പരമായി.
ശൂരനാട് വടക്ക്, ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഉമ്മറുദീന്റെയും, സബീനയുടെ യും മകന് ഷെമീര്‍ (31) ആണ് ദുരന്തത്തില്‍ മരിച്ചത്. കൊല്ലം ഓയൂര്‍ പയ്യക്കോട് സ്വദേശിയായ ഷെമീറും കുടുംബവും 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താമരക്കുളത്തേക്ക് താമസം മാറിയത്. 10 വര്‍ഷം മുന്‍പ് ആനയടി വയ്യാങ്കര ജങ്ഷനില്‍ വസ്തു വാങ്ങി വീടു വെച്ച് കുടുംബസമേതം താമസം തുടങ്ങി.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കുവൈറ്റില്‍ ഓയില്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. 9 മാസം മുന്‍പ് അവധിയ്ക്ക് നാട്ടിലെത്തി മടങ്ങിപ്പോയതാണ്. ഭാര്യ: സുറുമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: