ന്യൂയോര്‍ക്ക്: അമേരിക്കയ്ക്കെതിരായ ഗ്രൂപ്പ് എയിലെ മത്സരത്തിലൂടെ ഭാരത പേസ് ബൗളര്‍ അര്‍ഷദീപ് കാഴ്ച്ചവച്ചത് ട്വന്റി20 ലോകകപ്പില്‍ ഭാരതീയന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. ഭാരതത്തിന് വേണ്ടി നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി അര്ഷദീബ് സിങ് ആണ് അമേരിക്കയെ തകര്‍ക്കാന്‍ മുന്നില്‍ നിന്നത്.
ഗ്രൂപ്പ് എയില്‍ ഭാരതത്തിനെതിരെ ഇറങ്ങിയ അമേരിക്ക ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ നേടിയത് 110 റണ്‍സ്. എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ഭാരതത്തിന് സൂപ്പര്‍ എട്ടിലേക്ക് മുന്നേറാന്‍ 111 റണ്‍സെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: