കണ്ണൂര്‍: “സുരേഷ് ഗോപി ഒരു നല്ല മനുഷ്യനാണ്. എന്റെ സഖാവിന്റെ മരണശേഷവും പല തവണയും അദ്ദേഹം വീട്ടില്‍ വന്നു. “- ചൊവ്വാഴ്ച ഇ.കെ.നായനാരുടെ വീട്ടില്‍ എത്തിയ സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തോട് നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ പ്രതികരിച്ചു.
“എന്റെ സഖാവ് കാപട്യമുള്ള ആളല്ല. അദ്ദേഹത്തിന് തുറന്ന മനസ്സാണുള്ളത്. അതുകൊണ്ടാകാം സുരേഷ് ഗോപി അദ്ദേവുമായി നല്ല ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.സഖാവ് മരണപ്പെട്ട ശേഷവും പല തവണ സുരേഷ് ഗോപി ഇവിടെ വന്നിട്ടുണ്ട്. “- ശാരദ ടീച്ചര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി നായനാരുടെ വീട്ടില്‍ ഇപ്പോഴത്തെ സിപിഎം നേതാക്കളോ മന്ത്രിമാരോ സന്ദര്‍ശനം നടത്തുന്നില്ലെന്ന പരാതി ഉയരുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ ഈ സന്ദര്‍ശനം. അതുകൊണ്ട് തന്നെ ഈ സന്ദര്‍ശനം മാധ്യമങ്ങളില്‍ വിവാദമാവുകയും ചെയ്തു.
കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം കണ്ണൂരില്‍ ക്ഷേത്രസന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സുരേഷ് ഗോപി ഇ.കെ. നായനാരുടെ വീട് സന്ദര്‍ശിച്ചത്. സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ പുതുമയില്ലെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെത്തിയെ സുരേഷ് ഗോപി മാടായി കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന് മഠപ്പുര എന്നിവിടങ്ങളിലും സുരേഷ് ഗോപി ദര്‍ശനം നടത്തി. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: