ആന്റ്വിഗ: ടി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് ഉറപ്പിക്കാന്‍ ഓസ്ട്രേലിയ ഇന്ന് ഇറങ്ങുന്നു. രാവിലെ ആറിന് നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് എതിരാളികള്‍. ഗ്രൂപ്പ് ബിയില്‍ സ്കോട്ട്ലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ. എന്നാല്‍ സ്കോട്ട്ലന്‍ഡ് മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഓസ്ട്രേലിയ രണ്ടെണ്ണമേ കളിച്ചിട്ടുള്ളൂ. സ്കോട്ട്ലന്‍ഡിന് അഞ്ചും ഓസ്ട്രേലിയക്ക് നാലും പോയിന്റാണുള്ളത്.
തുടര്‍ച്ചയായ മൂന്നാം ജയവും സൂപ്പര്‍ എട്ട് ബര്‍ത്തും ലക്ഷ്യമിട്ടാണ് ഓസീസ് ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഒമാനെ 39 റണ്‍സിന് തോല്‍പ്പിച്ച കങ്കാരുക്കള്‍ രണ്ടാം കളിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ 36 റണ്‍സിനും കീഴടക്കി. നമീബിയയാകട്ടെ ആദ്യ കളിയില്‍ ഒമാനെ സൂപ്പര്‍ ഓവറില്‍ കീഴടക്കിയപ്പോള്‍ രണ്ടാം കളിയില്‍ സ്കോട്ട്ലന്‍ഡിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു.
ഡേവിഡ് വാര്‍ണറും ട്രവിസ് ഹെഡും നായകന് മിച്ചല്‍ മാര്‍ഷും അടങ്ങുന്ന ഓസീസ് താരനിരയ്ക്ക് തന്നെയാണ് ഇന്ന് ജയസാധ്യത. മറിച്ച് സംഭവിച്ചാല്‍ അതൊരു അത്ഭുതമാകും. ഇവര്‍ക്കൊപ്പം മാക്സ്വെല്ലും സ്റ്റോയിനിസും ടിം ഡേവിഡും ഉള്‍പ്പെടുമ്പോള്‍ അവര്‍ക്ക് കരുത്തേറെയാണ്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്്റ്റാര്ക്കും ഹെയ്സല്‍വുഡും അടങ്ങുന്ന ബൗളിങ് ഡിപ്പാര്‍ട്ട്മെന്റും കരുത്തുറ്റതാണ്.
ഗ്രൂപ്പ് ഡിയില്‍ ആദ്യ ജയം തേടി ശ്രീലങ്കയും നേപ്പാളും ഇറങ്ങുന്നു. വൈകിട്ട് അഞ്ചിനാണ് കളി. ശ്രീലങ്ക കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയോട് ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് രണ്ട് വിക്കറ്റിനുമാണ് പരാജയപ്പെട്ടത്. ബാറ്റര്‍മാരും ബൗളര്‍മാരും ഫോമിലേക്കുയരാത്തതാണ് അവര്‍ക്ക് കഴിഞ്ഞ കളികളില്‍ തിരിച്ചടിയായത്.
നേപ്പാള്‍ ആദ്യ കളിയില്‍ നെതര്‍ലന്‍ഡ്സിനോട് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: