ന്യൂദല്‍ഹി: 2025-ലെ പുരുഷ ഹോക്കി ജൂനിയര്‍ ലോകകപ്പ് ഭാരതത്തില്‍ അരങ്ങേറും. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനാണ് വിവരം ഇന്നലെ പ്രഖ്യാപിച്ചത്. നാലാം തവണയാണ് ഭാരതം ജൂനിയര്‍ ഹോക്കി ലോകകപ്പിന് ആതിഥേയരാവുന്നത്. 2013, 2016, 2021 വര്‍ഷങ്ങളിലാണ് ഭാരതത്തില്‍ ഇതിന് മുന്‍പ് ലോകകപ്പ് അരങ്ങേറിയത്. 2023ലെ ജൂനിയര്‍ ലോകകപ്പ് മലേഷ്യയിലാണ് നടന്നത്.
24 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ്, അടുത്തവര്‍ഷം ഡിസംബറിലാണ് നടക്കുക. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് 24 ടീമുകള്‍ പങ്കെടുക്കുന്നത്.
2016-ല്‍ ഭാരതം ആതിഥ്യം വഹിച്ച ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഭാരതംതന്നെ കിരീടം നേടിയിരുന്നു. കഴിഞ്ഞവര്‍ഷം മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റില്‍ ജര്‍മനിയായിരുന്നു ചാമ്പ്യന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: