ന്യൂദൽഹി : യുഎസിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്കിലിയിൽ നിന്നും പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്സ് നേടി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ മകന്‍ ഹരിലാൽ കൃഷ്ണ.
ബിജെപി വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്റെയും സംസ്ഥാന നിർവാഹക സമിതി അംഗം കെ കെ സുരേന്ദ്രന്റെയും മകനായ ഹരിലാൽ കൃഷ്ണ ദൽഹി ഐ.ഐ.ടിയിലെ പഠനത്തിനു ശേഷമാണ് യു എസ് ബർകിലിയിൽ നിന്നും പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
ഐഐടി ദൽഹിയിൽ നിന്നും എംടെക് കെമിക്കൽ എൻജിനീയറിങ്ങിൽ ആറാം റാങ്ക് നേടിയ ശേഷമാണ് ഹരിലാൽ കൃഷ്ണ ഉപരിപഠനത്തിനായി യുഎസിൽ എത്തിയത്. നിരവധി കമ്പനികളില്‍ ജോലി വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും അതെല്ലാം നിരസിച്ചാണ് ഹരിലാൽ കൃഷ്ണ പബ്ലിക് പോളിസിയിൽ തുടർ പഠനം നടത്താൻ തീരുമാനിച്ചത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയരൂപീകരണ പഠനങ്ങളോടുള്ള താല്പര്യമാണ് പബ്ലിക് പോളിസിയിലേക്ക് ഹരിലാൽ കൃഷ്ണയെ നയിച്ചത്.
ദൽഹി ഐ ഐ ടി യിലെ സ്കൂൾ പബ്ലിക് പോളിസിയിൽ സീനിയർ പ്രോജക്ട് സയന്‍റിസ്റ്റായി ജോലി ചെയ്തു. ഇതിനിടെ ജി ആർ ഇ യോഗ്യതാപരീക്ഷയില്‍ 340ൽ 335 എന്ന ഉയർന്ന സ്കോർ നേടി. തുടര്‍ന്നാണ് ഹരിലാൽ കൃഷ്ണ യുഎസിലെ ബെർക്കിലിയിൽ തുടർ പഠനത്തിന് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: