ന്യൂദല്‍ഹി: കേന്ദ്ര സ്പോര്‍ട്സ് മന്ത്രിയെന്ന നിലയില്‍ ഏറെ പേരെടുത്ത അനുരാഗ് താക്കൂര്‍ ബിജെപിയുടെ സംഘടനാ തലത്തിലേക്കെത്തുമെന്ന് അറിയുന്നു. ബിജെപിയ്‌ക്കകത്ത് ഏറെ ജനപ്രിയന്‍ കൂടിയാണ് അനുരാഗ് താക്കൂര്‍.
ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ സീറ്റില്‍ നിന്നാണ് ഇക്കുറി അനുരാഗ് താക്കൂര്‍ എംപിയായി വിജയിച്ചത്. ഇത് അഞ്ചാം തവണയാണ് ഈ സീറ്റില്‍ അദ്ദേഹം വിജയിക്കുന്നത്. മോദിയുടെ വിശ്വസ്തനായ അനുയായി കൂടിയാണ് അനുരാഗ് താക്കൂര്‍.
കോണ്‍ഗ്രസിന്റെ സത് പാല്‍ റെയ് സാദയെ ഏകദേശം 1,82,357 വോട്ടുകള്‍ക്കാണ് അനുരാഗ് താക്കൂര്‍ തോല്‍പിച്ചത്. എന്നാല്‍ ഇത്രയും ആകര്‍ഷകമായ വിജയം നേടിയിട്ടും അനുരാഗ് താക്കൂറിന് മൂന്നാം മോദി മന്ത്രിസഭയില്‍ സ്ഥാനമുണ്ടായില്ല.
ഇതോടെയാണ് അനുരാഗ് താക്കൂര്‍ ബിജെപി സംഘടന പദവികളിലേക്ക് എത്തുമെന്ന് അഭ്യൂഹം ശക്തമാകുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം മന്ത്രിസ്ഥാനവും പാര്‍ട്ടിയിലെ സ്ഥാനവും ഒരു പോലെ പ്രധാനമാണ്. മോദി സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍
കേരളത്തിന്റെ സംഘടനാ ചുമതലക്കാരനായി പ്രവര്‍ത്തിച്ചത്പ്രവര്‍ത്തിച്ചത് ഇതിന് ഉദാഹരണമാണ്. നേരത്തെ കേന്ദ്രമന്ത്രിയായിരുന്ന ജെ.പി. നദ്ദ പിന്നീടാണ് ബിജെപി ദേശീയാധ്യക്ഷനായി പോയത്.
ബിജെപി പ്രസിഡന്‍റായ ജെ.പി. നദ്ദ കേന്ദ്രമന്ത്രിയായതോടെ ഈ പദവിയിലേക്കുള്‍പ്പെടെ അനുരാഗ് താക്കൂറിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ആയില്ലെങ്കില്‍ തന്നെ, പാര്‍ട്ടിയുടെ സുപ്രധാനമായ റോളിലേക്ക് അനുരാഗ് താക്കൂര്‍ എത്തുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക