തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെ കിട്ടി. 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്.
മഴയ്ക്ക് പിന്നാലെയെത്തിയ കുഞ്ഞിന് നിലാ എന്നാണ് പേരിട്ടത്.നിലാവിനെ സ്വാഗതം ചെയ്തു കൊണ്ടാണ് കുഞ്ഞിന് പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പറഞ്ഞു.
കുഞ്ഞ് ആരോഗ്യവതിയാണ്.തുടര്‍ച്ചയായി ഉച്ച നേരത്ത് കിട്ടുന്ന രണ്ടാമത്തെ പെണ്‍കുഞ്ഞാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: