ചെന്നൈ: തമിഴ്നാട് കേന്ദ്രമായ സിറ്റി യൂണിയന് ബാങ്കിന് 120 വയസ്സ്. പ്രധാനമായും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും കൃഷിക്കും വായ്പ നല്കുന്ന ഈ ബാങ്ക് ഏകദേശം 46,500 കോടിയോളം വായ്പ നല്‍കിയിട്ടുണ്ട്. ആകെ നല്‍കിയിരിക്കുന്ന വായ്പയുടെ 60 ശതമാനത്തോളം വരും ഇത്.
800 ശാഖകളുള്ള ഈ ബാങ്കിന്റെ 524 ശാഖകളും തമിഴ്നാട്ടിലാണ്. ഹൗസിംഗ്, വ്യക്തിഗത വായ്പ എന്ന നിലയില്‍ ആകെ വായ്പയുടെ ഏഴ് ശതമാനത്തോളം വരും. പക്ഷെ ഈ ബാങ്കിന്റെ വാര്‍ഷിക അറ്റാദായം ആയിരം കോടിയില്‍ അധികമാണെന്നതാണ് പ്രധാന ആകര്‍ഷണം.
ബാങ്കിന് പുതിയ മുഖം നല്‍കുന്നതിന്റെ ഭാഗമായി പേഴ്സണല്‍ ലോണും ഹൗസിംഗ് വായ്പയും ഉയര്‍ത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിനെ നിയോഗിച്ചിരിക്കുന്നു. അപ്പോഴും വായ്പകളുടെ കാര്യത്തില്‍ മുഖ്യ ഊന്നല്‍ നല്‍കുന്നത് ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് തന്നെയാണ്. മൂന്ന് കോടി വരെയാണ് ഈ മേഖലയില്‍ വായ്പ നല്‍കുന്നത്. വായ്പ എടുക്കുന്ന ആളുടെ ക്രെഡിറ്റ് ഹിസ്റ്ററിയും ഐടി രേഖകളും ജിഎസ്ടി രേഖകളും കിട്ടിയാല്‍ അധികം വൈകാതെ ലോണ്‍ പാസാക്കി നല്‍കും. ലോണ്‍ ആവശ്യമുള്ള വ്യക്തിയുടെ അക്കൗണ്ടിലേക്ക് അതിവേഗത്തില്‍ ലോണ്‍ തുക കൈമാറും. “വായ്പ നല്‍കുന്നതിന്റെ സമയം മൂന്നാഴ്ചയില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്”- സിറ്റി യൂണിയന് ബാങ്കിന്റെ ആധുനിക ബാങ്കായി മാറുമ്പോഴുള്ള മാറ്റങ്ങളെക്കുറിച്ച് എംഡി കൂടിയായ നാരായണന് കാമകോടി പറയുന്നു.
പുതിയ വായ്പാപ്ലാറ്റ് ഫോമിലൂടെ കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തിനകം ഏകദേശം 2000 കോടിയുടെ വായ്പ വിതരണം ചെയ്തതായി നാരായണന് കാമകോടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: