കോട്ടയം: പാലാ നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ക്കാണ് നടപടി.
ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ബിനു പുളിക്കകണ്ടം വിമര്‍ശിച്ചിരുന്നു.പാലാ നഗരസഭയിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു ബിനു പുളിക്കകണ്ടം. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റി തീരുമാനം സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ശരിവച്ചു.
പാലാ നഗരസഭ ചെയര്‍മാനായി ബിനുവിനെ നിയോഗിക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് എം നിലപാട് എടുത്തതാണ് നഗരസഭയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണം. പിന്നീട് വെളുത്ത വസ്ത്രം ഉപേക്ഷിച്ച് കറുപ്പ് വസ്ത്രം മാത്രം അണിഞ്ഞ ബിനു പുളിക്കകണ്ടം കറുപ്പ് ഉപേക്ഷിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതോടെയാണ് ബിനു പുളിക്കകണ്ടം പ്രതിഷേധം അവസാനിപ്പിച്ചത്. നിലനില്‍പ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങള്‍ നടത്താന്‍ ഇല്ലെന്നായിരുന്നു ബിനു പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: