ലിലോങ് വെ : തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ(51) വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനം കാണാതായെന്ന് നേരത്തേ പ്രസിഡന്റ് ലാസറസ് ചക വേര നേരത്തേ അറിയിച്ചിരുന്നു.
തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന സൗലോസ് ക്ലോസ് ചിലിമ ഉള്‍പ്പെടെ പത്ത് പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലാസറസ് ചക്വേര പറഞ്ഞു.
മലാവി തലസ്ഥാനമായ ലിലോങ്വേയില്‍ നിന്ന് പുറപ്പെട്ട് വടക്കന്‍ നഗരമായ മ്സുസു വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം റഡാറില്‍ നിന്ന് ഇന്നലെ അപ്രത്യമായിരുന്നു. മോശം കാലാവസ്ഥ മൂലം കാഴ്ച പരിധി മോശമായതിനാല്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തലസ്ഥാനത്തേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പെട്ടെന്ന് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
വിമാനം കണ്ടെത്തുന്നതിനായി വനമേഖലയില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ തിരച്ചില്‍ നടത്തിയതായി പ്രസിഡന്റ് അറിയിച്ചു..
വിമാനം കണ്ടെത്താന്‍ അയല്‍ രാജ്യങ്ങളുടെയും യുഎസ്, ബ്രിട്ടന്, നോര്‍വേ, ഇസ്രായേല്‍ രാജ്യങ്ങളുടെയും സഹായം തേടിയിരുന്നെന്ന് പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: