Entertainment

സുരേഷ് ഗോപിക്ക് തൃശൂർ കൊടുക്കില്ലെന്നു പറഞ്ഞു എയറിലായ നിമിഷ സഞ്ജയൻ സർക്കാരിനെ പറ്റിച്ച കോടികളുടെ തട്ടിപ്പ് പുറത്ത്‌,

Published by

തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഗംഭീര വിജയത്തിന് പിന്നാലെ ചലച്ചിത്ര നടി നിമിഷ സജയനെതിരെ സോഷ്യൽ മീഡിയ. ഇപ്പോഴിതാ മുൻപ് ഒരിക്കൽ നടി നിമിഷ സജയൻ സർക്കാരിനെ പറ്റിച്ചു കോടികൾ വെട്ടിച്ച വാർത്തയും സോഷ്യൽ മീഡിയ കുത്തി പൊക്കുകയാണ് . നടി നടത്തിയ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ നികുതി തട്ടിപ്പ് ആണ് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത് ,ഈ സംഭവവും ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുകയാണ്.

2022 നവംബർ 10 നാണു ഈ തട്ടിപ്പു വാർത്ത പുറത്തു വന്നിരിക്കുന്നത്.അതായത് സർക്കാരിനെ പറ്റിച്ചു പ്രമുഖ നടി നിമിഷ സജയൻ ഒളിപ്പിച്ച് വച്ചതു ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപ, നടി നിമിഷ സജയന്റെ കണക്കിൽ കവിഞ്ഞ വരുമാനം കണ്ടെത്തി ഇരികുകയാണ് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം. സിനിമ അഭിനയത്തിൽ നിന്നാണ്‌ നടിക്ക് ഇത്രയും വരുമാനം ഉണ്ടായത് എന്നു പറയുന്നു. എന്നാൽ നടിക്ക് മറ്റ് ഇത്ര ബിസിനസ് ഉണ്ടെന്നും അതിൽ നിന്നാണ്‌ വൻ തോതിൽ പണം കിട്ടിയത് എന്നും വിവാദം ആണ് ഇപ്പോൾ ഉയരുന്നതു, എന്തായാലും കണക്കിൽ പെടാതെ പണം ഒളിപ്പിച്ചതാണ്‌ ഇപ്പോൾ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, നാല് വർഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയാണ് ഇപ്പോൾ നിമിഷയെ എയറിൽ ആക്കിയത്.നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയൻ പങ്കെടുത്തിരുന്നു. ആ റാലിയിൽ നിമിഷ സജയൻ പറഞ്ഞ വാക്കുകൾ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാർ അണികളുടെ വിമർശനം. ‘‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’’ എന്നായിരുന്നു നിമിഷ പറയുന്നത്.

തൃശൂര് തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥയെന്നും വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ എന്നുമൊക്കെയാണ് നടിക്കു നേരെ ഉയരുന്ന വിമർശനങ്ങൾ. ഇതിനു പുറമെ ഒരുപാട് ട്രോൾ മീമുകളും നിമിഷക്കെതിരെ പ്രചരിക്കുന്നുണ്ട്.

വിജയത്തിനു പിന്നാലെ വികാരധീനനായാണ് സുേരഷ് ഗോപി മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചത്. തൃശൂർ ഞാനെടുത്തിട്ടില്ലെന്നും തൃശൂരുകാർ തന്നെന്നും പറഞ്ഞ സുരേഷ് ഗോപി ലൂർദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ ഞാനെൻറെ തലയിൽ വയ്‌ക്കുമെന്നും തൃശൂരിലെ യഥാർഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നെന്നും പറഞ്ഞു. കേരളത്തിന്റെ എം.പിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക