കോട്ടയം: കേരള ഹോമിയോ ശാസ്ത്ര വേദിയുടെ 27-ാമത് സ്വാമി ആതുരദാസ് അവാര്‍ഡിന് ഡോ. ഷമീന സലിം (ആലപ്പുഴ) അര്‍ഹയായി. 30,000/ രൂപയും, പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
സാംക്രമിക രോഗ പ്രതിരോധ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും, സംസ്ഥാന ഗവ. ഫ്ളോട്ടിങ് ഡിസ്പെന്‍സറി വഴി കുട്ടനാട്ടിലെ വിവിധ ജനവാസ മേഖലകളില്‍ നേരിട്ടെത്തി നടത്തിയ സേവനങ്ങളും, സ്ത്രീരോഗ/ മൈഗ്രെയിന് ചികിത്സാ രംഗത്തെ മികവുമാണ് ഡോ. ഷമീന സലിമിനെ അവാര്‍ഡിന് അര്‍ഹയാക്കിയതെന്ന് ഹോമിയോ ശാസ്ത്രവേദി ചെയര്മാന് ഡോ. ടി. എന്‍. പരമേശ്വരക്കുറുപ്പ്, ജനറല്‍ സെക്രട്ടറി ഡോ. എസ് സരിത്കുമാര്‍ എന്നിവര്‍ അറിയിച്ചു.
ജൂലൈ 7ന് 3 മണിക്ക് തിരുവല്ല ഹോട്ടല്‍ അശോകാ ഇന്റര്‍നാഷണലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: