ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ ദയനീയമായ തോല്‍വിയില്‍ സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ആകെ നിരാശ. തോല്‍വിയുടെ കാരണം കണ്ടെത്താന്‍ ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടത്തുമെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ സംസ്ഥാന ഘടകങ്ങള്‍ക്കും തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതാത് കമ്മിറ്റികളില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും പിബിയുടെ വിലയിരുത്തല്‍.
ഇത്രയും വലിയ തിരിച്ചടിയും ബിജെപിയുടെ വളര്‍ച്ചയും തിരിച്ചറിയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കേരളത്തിലെ സാഹചര്യം സങ്കീര്‍ണമാണെന്നും ശക്തികേന്ദ്രങ്ങളില്‍ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശ്ശൂരിലെ സ്ഥിതി അടക്കം ആഴത്തില്‍ പഠിക്കണമെന്നും നിര്‍ദേശിച്ചു.
ഈ മാസം അവസാനം കേന്ദ്ര കമ്മിറ്റി യോഗം ചേരും. തുടര്‍ന്ന് എന്തൊക്കെ തിരുത്തല്‍ വേണമെന്ന് ആലോചിക്കും. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂര്‍ ഒഴികെ എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങി. പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: