പാരിസ്: ലോക ടെന്നിസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് യാനിക് സിന്നര്‍. ടെന്നിസില്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാം റാങ്കിലെത്തുന്ന ഇറ്റാലിയന്‍ താരമാണ് സിന്നര്‍. ഫ്രഞ്ച് ഓപ്പണിന് മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇതിഹാസതാരം നോവാക് ദ്യോക്കോവിച്ചിനെയാണ് താരം പിന്തള്ളിയത്.
22കാരനായ സിന്നര്‍ ഇക്കൊല്ലമാണ് കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം പോരാട്ടമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ താരം സ്വന്തമാക്കിയിരുന്നു. അതിന് ശേഷം നടന്ന ഫ്രഞ്ച് ഓപ്പണില്‍ സെമി വരെ മുന്നേറി. കടുത്ത മത്സരം നടന്ന ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ മുന്‍നിര താരം കാര്‍ലോസ് അല്‍കാരസിനെതിരെ മികച്ച മത്സരം കാഴ്‌ച്ചവച്ചാണ് സിന്നര്‍ പരാജയപ്പെട്ടത്. സിന്നര്‍-അല്‍കാരസ് പോര് അഞ്ച് മണിക്കൂറിലേറെ നീണ്ടു നിന്നു.
ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ അല്‍കാരസ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. 21കാരനായ താരം കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലും മുത്തമിട്ടു. 24 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയിട്ടുള്ള നോവാക് ദ്യോക്കോവിച്ച് പുതുക്കിയ റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക