ചിക്കാഗോ: കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലോക ചാമ്പ്യന്മാരുടെ വിജയം. എയ്ഞ്ചല്‍ ഡി മരിയ ആണ് വിജയഗോള്‍ നേടിയത്.
കളിക്ക് 40 മിനിറ്റെത്തിയപ്പോള്‍ അര്‍ജന്റീന മദ്ധ്യനിരതാരം ക്രിസ്റ്റിയന്‍ റൊമീറോ നല്കിയ പാസിലാണ് വിങ്ങര്‍ ഡി മരിയ ഗോള്‍ നേടിയത്. കരിയറിലെ 31-ാം അന്താരാഷ്ട്ര ഗോളാണ് ഡി മരിയ നേടിയത്. ഗോള്‍ നേട്ടത്തില്‍ ഇതിഹാസതാരം മറഡോണയ്ക്കൊപ്പ ഒരുപടി കൂടി അടുക്കാന്‍ ഡി മരിയയ്ക്ക് സാധിച്ചു. അര്‍ജന്റീനയ്ക്കായി 35 ഗോളുകളാണ് മറഡോണ നേടിയിരുന്നത്. അര്‍ജന്റീന മുന്‍ താരം ഗോന്‍സാലോ ഹിഗ്വെയിന് 31 ഗോളുകള്‍ നേടിയിട്ടുണ്ട്. ഡി മരിയ്യക്ക് മുന്നില്‍ മറഡോണയെ കൂടാതെ സെര്‍ജിയോ അഗ്യൂറോ(41), ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട(56), ലയണല്‍ മെസി(106) എന്നിവരാണ് മുന്നിലുള്ളത്. 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീന ലോക കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഫൈനലിലും ഡി മരിയ ഗോള്‍ നേടിയിരുന്നു. മത്സരത്തിലെ രണ്ടാം ഗോള്‍ ഡി മരിയയുടെ ഇടംകാലില്‍ നിന്നാണ് പിറന്നത്.
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസി അര്‍ജന്റീനയ്ക്കായി കളിച്ച മത്സരമായിരുന്നു ഇന്നലത്തേത്. ഇക്കാലയളവില്‍ അര്‍ജന്റീന രണ്ട് അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്. കൈക്കുഴയിലെ പരിക്കിനെ തുടര്‍ന്ന് മെസിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. കോപ്പ അമേരിക്കയില്‍ നിലവിലെ ജേതാക്കളാണ് അര്‍ജന്റീന. 2021 കോപ്പ അമേരിക്കയില്‍ ബ്രസീലിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റിന കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: