തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ പ്രൈസ് വാട്ടര്‍ ഹൗസ് കീപ്പേഴ്സ് എന്ന വിവാദ കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് ഐടി വകുപ്പില്‍ നിന്നുമാത്രം നല്‍കിയത് നാലുകോടിയിലധികം രൂപയുടെ കരാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
ഐടി പാര്‍ക്കുകളുടെയും കെഎസ്ഐടിഐഎല്ലിന്റെയും ഭൂമിയുടെയും കെട്ടിടത്തിന്റെയും മൂല്യ നിര്‍ണയത്തിന് 2019 ല്‍ 22.8 ലക്ഷം, കെ ഫോണിന് 3.41 കോടി, കെ സ്പേസിന് 23.22 ലക്ഷം, ഐടി മിഷന്റെ ഭാരത് നെറ്റ് പദ്ധതിക്ക് 46.65 ലക്ഷം എന്നിങ്ങനെയാണ് കരാര്‍ നല്‍കിയത്. സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 299425 ഫയലുകളാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മെയ് മാസത്തെ കണക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: