തൃശ്ശൂര്‍: കലാമേഖലകളില്‍ സംഭാവനകള്‍ നല്‍കിയ കലാപ്രതിഭകള്‍ക്കുള്ള 2023 ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാരം എന്നിവയാണ് പ്രഖ്യാപിച്ചത്.
മൂന്ന് കലാപ്രതിഭകളെ ഫെലോഷിപ്പിനും 17 കലാപ്രതിഭകളെ അവാര്‍ഡിനും 22 കലാപ്രതിഭകളെ ഗുരുപൂജാ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു. മൃദംഗത്തിലെ അതുല്യ പ്രതിഭ പാറശ്ശാല രവിയും നാടകാചാര്യന്‍ ടി. എം.അബ്രഹാമും നൃത്തഗുരു കലാവിജയനും ഫെലോഷിപ്പിന് അര്‍ഹരായി.
50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഫെലോഷിപ്പ്. കലാപ്രതിഭകള്‍ക്കുള്ള അവാര്‍ഡിന് ശരത്ത് (ശാസ്ത്രീയസംഗീതം (വായ്‌പ്പാട്ട്), എന്‍.സമ്പത്ത്(വയലിന്‍), തിരുവല്ല രാധാകൃഷ്ണന്‍ (ചെണ്ട), പാഞ്ഞാള്‍ വേലുക്കുട്ടി (ഇലത്താളം), പന്തളം ബാലന്‍ (ആലാപനം), നിസ അസീസി (ഗായിക, സംഗീത സംവിധായിക), ശശി വി. നീലേശ്വരം (നാടകം), ബാബു ആലുവ (നാടകം), പയ്യന്നൂര്‍ മുരളി (നാടകം), രത്‌നാകരന്‍ കോഴിക്കോട് (നാടകം), കോട്ടയം രമേശ് (നടന്‍), തൃശ്ശൂര്‍ കൃഷ്ണകുമാര്‍ (ഇടയ്‌ക്ക), കരിവെള്ളൂര്‍ രത്‌നകുമാര്‍ (ഓട്ടന്‍തുളളല്‍), കലാമണ്ഡലം കൃഷ്ണകുമാര്‍ (കഥകളിവേഷം), സിതാര ബാലകൃഷ്ണന്‍ (മോഹിനിയാട്ടം), ഡോ. സുമിതാനായര്‍ (നൃത്തം, ഭരതനാട്യം), കൈതാരം വിനോദ്കുമാര്‍ (കഥാപ്രസംഗം) എന്നിവരെയും ഗുരുപൂജ പുരസ്‌കാരത്തിന് പ്രൊഫ. തൃക്കാരിയൂര്‍ രാജലക്ഷ്മി (ശാസ്ത്രീയസംഗീതം (വായ്‌പ്പാട്ട്), ഓച്ചിറ ഭാസ്‌ക്കരന്‍ (തവില്‍), പരത്തുളളി രവീന്ദ്രന്‍ (ഗാനരചന), കണ്ണൂര്‍ ബാലകൃഷ്ണന്‍ (നൃത്തം), മരുത്തോര്‍വട്ടം ബാബു (നാഗസ്വരം), കൊല്ലം സിറാജ് (മിമിക്രി), സൈഫുദ്ദീന്‍. എം.എം (ഗിറ്റാര്‍), കോട്ടയ്‌ക്കല്‍ ശശിധരന്‍ (നൃത്തം/കഥകളി), കേശവന്‍ കുണ്ടലായര്‍ (കഥകളിവേഷം), പ്രതാപ്‌സിംഗ് (സംഗീതസംവിധായകന്‍), എന്‍. ശ്രീകാന്ത് (ഗായകന്‍), ഞെക്കാട് ശശി (കഥാപ്രസംഗം), അഭയന്‍ കലവൂര്‍ നാടകം (നടന്‍, നാടകകൃത്ത്, സംവിധായകന്‍), പയ്യന്നൂര്‍ ഉണ്ണികൃഷ്ണന്‍ (നടന്‍), ഭരതന്നൂര്‍ ശാന്ത (നാടകം, നടി), പണ്ടൗര്‍ണമി ശങ്കര്‍ (നാടകം, നടന്‍, സംവിധായകന്‍), അമ്മിണി വി. ചന്ദ്രാലയം (നാടകം, നടി), പറവൂര്‍ അംബുജാക്ഷന്‍ (നാടകം, നടന്‍, യവനിക ഗോപാലകൃഷ്ണന്‍ (നാടകം, നടന്‍), അഞ്ചല്‍ ശിവാനന്ദന്‍ (കേരളനടനം), ഹംസ വളാഞ്ചേരി (ഹാര്‍മോണിയം, സായ്ബാന്‍ജോ, ഓര്‍ഗന്‍), വക്കം ബോബന്‍ (നൃത്തനാടകം) എന്നിവരെയും തെരഞ്ഞുടുത്തു.











