ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത മാലദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക രാഷ്ട്രത്തലവന്മാരുമായി മന്ത്രി ഡോ.എസ്. ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ അത്യധികം സന്തോഷമുണ്ടെന്നും ഭാരതവും മാലദ്വീപും തുടര്‍ന്നും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതായും അദ്ദേഹം എക്സില്‍ കുറിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുമായും കൂടിക്കാഴ്ച നടത്തിയതും ജയ്ശങ്കര് എക്സില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: