കുവൈറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് അഭിനന്ദനം അറിയിച്ച് കുവൈറ്റിലെ അമീറും കിരീടാവകാശിയും പ്രധാനമന്ത്രിയും. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ആരോഗ്യവും, ക്ഷേമവും, സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആശംസിച്ചു.
കുവൈറ്റിലെ കിരീടാവകാശിയും പ്രധാനമന്ത്രിയും മോദിയ്ക്ക് അഭിനന്ദനവുമായി എത്തി. കുവൈറ്റിലെ കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ്, കുവൈറ്റ് പ്രധാന മന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് എന്നിവരും ഔപചാരികമായ അഭിനന്ദന സന്ദേശങ്ങൾ അയച്ചിട്ടുണ്ട് .
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും ഗാഢവുമായ ബന്ധവും ഇവര് സ്മരിച്ചു. ചേരിചേരാ പ്രസ്ഥാനത്തിലെ അംഗങ്ങളാണ് കുവൈത്തും ഇന്ത്യയും. ഇരു രാജ്യങ്ങളും തമ്മിൽ നിരവധി ഉഭയകക്ഷി കരാറുകളും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: