തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യത്തില്‍ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെ ഗതികെട്ട സി പി എം തങ്ങള്‍ക്ക് സീറ്റ് വേണ്ടെന്ന് തീരുമാനിച്ചു.എല്‍ഡിഎഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും നല്‍കാന്‍ ഇടതു മുന്നണി യോഗത്തില്‍ തീരുമാനം.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനാകും.
തര്‍ക്കത്തിനില്ലെന്നും പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തില്‍ എടുക്കുന്ന തീരുമാനമാണെന്നും എല്‍ ഡി എഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണിയും സീറ്റിനുവേണ്ടി ഉറച്ചു നിന്നതോടെ സിപിഎമ്മിന് മുന്നില്‍ മറ്റ് വഴിയില്ലാതാവുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ ദയനീയ പ്രകടനം മുന്നിലുളളപ്പോള്‍ ഘടകകക്ഷികളെ പിണക്കുന്നത് ബുദ്ധിയല്ലെന്നാണ് സി പി എം വിലയിരുത്തല്‍.
എന്‍സിപി, ആര്‍ജെഡി കക്ഷികളും രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.സീറ്റ് കിട്ടാത്തതില്‍ ആര്‍ജെഡി കടുത്ത പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: