തിരുവനന്തപുരം : പ്രതിപക്ഷ ബഹളത്തിനിടയിലും തദ്ദേശ വാര്‍ഡ് വിഭജന ബില്‍ പാസാക്കി നിയമസഭ. അഞ്ച് മിനിട്ട് കൊണ്ടാണ് ബില്‍ പാസാക്കിയത്.
സബ്ജക്ട് കമ്മിറ്റിക്ക് പോലും വിട്ടില്ല.സബ്ജക്ട് കമ്മിറ്റിക്ക് വിടുമെന്നായിരുന്നു അജണ്ട. അസാധാരണ സാഹചര്യങ്ങളിലാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ബില്‍ പാസാക്കുന്നത്.
എന്നാല്‍ പ്രതിപക്ഷം സഹകരിക്കാത്തതിനാലാണ് ബില്‍ നേരിട്ട് പാസാക്കിയതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നേരത്തെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നതിനാല്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നില്ല.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളാണ് നിലവിലുള്ളത്. വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ ശേഷമാകും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക.
വാര്‍ഡ് വിഭജനത്തിനായി 2019 ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നില്ല. പിന്നീട് നിയമസഭ ബില്‍ പാസാക്കിയതിന് പിന്നാലെ കോവിഡ് വന്നതോടെ വാര്‍ഡ് വിഭജനം ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: