ന്യൂഡല്‍ഹി : മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ കേരളത്തില്‍നിന്നു സുരേഷ് ഗോപിക്ക് പുറമെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും മന്ത്രിമാരാകും. രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലെ ചായസല്‍ക്കാരത്തില്‍ ജോര്‍ജ് കുര്യന് പങ്കെടുത്തിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷന് വൈസ് ചെയര്മാന് ആയിരുന്നു ജോര്‍ജ് കുര്യന്.
കോട്ടയം കാണക്കാരി സ്വദേശിയായ ജോര്‍ജ് കുര്യന് 1991 ലും 1998 ലും കോട്ടയത്തുനിന്ന് ലോകസഭയിലേയക്കും 2016 ല്‍ പുതുപ്പള്ളിയില്‍നിന്നും മത്സരിച്ചിരുന്നു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായും യുവമോര്‍ച്ച ദേശീയ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: