Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രതിഷ്ഠാദിനവും തിരുവുത്സവവും ജൂലൈ 6 മുതല്‍ 18 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 11:39 am IST
in Marukara
Guruvayurappan Temple of Brampton

Guruvayurappan Temple of Brampton

ബ്രാംപ്ടണ്‍ : തിരുവുത്സവ ആഘോഷങ്ങള്‍ക്കായി കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം ഒരുങ്ങുന്നു. അതി വിപുലമായ ആചാര, അനുഷ്ഠാന ആഘോഷങ്ങളോടെ പ്രതിഷ്ഠാദിനവും തിരുവുത്സവവും ജൂലൈ 6 മുതല്‍ 18 വരെ മൂന്ന് ഘട്ടങ്ങളിലായി നടക്കും. 2019 ല്‍ നടന്ന മഹാപ്രതിഷ്ഠയ്‌ക്ക് ശേഷം അഞ്ചാമത്തെ പ്രതിഷ്ഠാ ദിനാഘാഷം ജൂലൈ 11 വ്യാഴാഴ്ച മിഥുന മാസത്തിലെ ഉത്രം നക്ഷത്തലാണ് വരുന്നത്.

ജൂലൈ 6 മുതല്‍ തുടങ്ങുന്ന ശുദ്ധിദ്രവ്യകലശ ക്രിയകള്‍ ക്ഷേത്രത്തിന്റെയും ഭക്തരുടെയും ചെതന്യ വര്‍ദ്ധനയ്‌ക്കും ദോഷ നിവാരണത്തിനും ഉന്നമനത്തിനും ഉതകുന്നതാണ്. പ്രാസാദ ശുദ്ധി, ബിംബശുദ്ധി തുടങ്ങി ക്രിയകള്‍ക്കു പുറമെ, പ്രായശ്ചിത്ത ഹോമം, ശാന്തി ഹോമങ്ങള്‍ എന്നീ ഹോമ കലശ അഭിഷേകങ്ങളും ഈ ദിവസങ്ങളില്‍ ഉണ്ടാവും. അത്യധികം സവിശേഷമായ തത്വഹോമ കലശങ്ങളും ബ്രഹ്മ കലശ അഭിഷേകവും ജൂലൈ 10, 11 തീയതികളിലായി ഗുരുവായൂരപ്പന് നടത്തും.
ജൂലൈ 11 പ്രതിഷ്ഠാദിന ചടങ്ങുകളുടെ ഭാഗമായി പ്രത്യേക പൂജകള്‍ക്ക് പുറമെ പരികലശാഭിഷേകം ശ്രീഭൂതബലി എന്ന ചടങ്ങുകളും ഉണ്ടാവും. വൈകീട്ട് കൊടി കയറി, 8 ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സവത്തിന് ശുഭാരംഭം കുറിക്കുകയായി. ഉത്സവ ദിവസങ്ങളില്‍ എല്ലാ ദിവസവും മൂന്നു നേരം ശീവേലി, വിളക്കാചാരം, സന്ധ്യ വേല, നവക പഞ്ചഗവ്യ അഭിഷേകങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ജൂലൈ 14 ഞായറാഴ്ച ഉത്സവ ബലി ആചരിക്കുമ്പോള്‍ മാതൃക്കല്‍ തൊഴല്‍ വളരെ വിശേഷമായി കരുതുന്നു. ജൂലൈ 17 ബുധനാഴ്ച വൈകീട്ട് ശ്രീ ഗുരുവായൂരപ്പന്‍ പള്ളിവേട്ടയ്‌ക്ക് പുറത്തേക്കു എഴുന്നള്ളി പഞ്ചവാദ്യത്തോടെ തിരിച്ചെത്തുന്നു. അന്നത്തെ പള്ളിയുറക്കത്തിന് ശേഷം ജൂലൈ 18 ഞായറഴ്ച രാവിലെ പള്ളിയുണര്‍ത്തലും പ്രത്യേക അഭിഷേകവും പൂജകളും നടത്തുന്നു. അന്ന് തന്നെ വൈകുന്നേരം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാന്‍ ആറാട്ടിനെഴുന്നള്ളി, ആറാട്ട് നടത്തി ദീപാരാധന കഴിഞ്ഞു തിരിച്ചെത്തിയ ശേഷം തിരുവുത്സവത്തിനു കൊടിയിറങ്ങുന്നു.കേരളത്തില്‍ നിന്ന് പ്രഗത്ഭരായ വാദ്യക്കാരും ആചാര്യന്മാരും ഈ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും നടത്തിപ്പിന്റെ ഭാഗമാകാന്‍ എത്തി ചേരുന്നുണ്ട്. പഞ്ചാരി മേളം ഉത്സവ ദിവസങ്ങളില്‍ എല്ലാ ദിവസവും ഉണ്ടായിരിക്കും. സന്ധ്യ വേല, തായമ്പക, കേളി, പഞ്ച വാദ്യം, വിളക്കാചാരം എന്നീ ക്ഷേത്രാചാരത്തിന്റെ ഭാഗമായ എല്ലാ മേള വാദ്യങ്ങളും തയ്യാറാക്കുന്നുണ്ട്.

ദീപാലങ്കാരവും ചുറ്റുവിളക്ക്‌നിറമാലയും ക്ഷേത്രത്തിന്റെ വര്‍ണഭംഗി കൂട്ടുമ്പോള്‍, വൈവിധ്യമാര്‍ന്ന കലാ സംകാരിക പരിപാടികളും കലശ ഉത്സവ ദിനങ്ങളില്‍ ഉടനീളം ഉണ്ടായിരിക്കും. കഥകളി, ചാക്യാര്‍ കൂത്ത്, മോഹിനിയാട്ടം, ഭാരത നാട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭക്തി ഗാനമേള, ഭജന തുടങ്ങിയവയുടെ നീണ്ട നിര തന്നെ ഉണ്ട്.ആഘോഷ ദിനങ്ങളിലുടനീളം നിത്യേന മൂന്നു നേരവും അന്നദാനവും ഉണ്ടായിരിക്കും

കലശ ക്രിയകളും അഭിഷേകവും കൂടാതെ പലവിധത്തിലുള്ള പൂജകളും ഭക്തജനങ്ങള്‍ വഴിപാടായി നടത്തുവാന്‍ അവസരമുണ്ടായിരിക്കും. ശുദ്ധി കലശക്രിയകളും പ്രതിഷ്ഠാദിന ചടങ്ങുകളും ക്ഷേത്രത്തിന് വിശുദ്ധിയും ഐശ്വര്യവും ഉണ്ടാക്കുന്നതോടൊപ്പം ഭക്തജനങ്ങളുടെ ഭൗതികവും ആത്മീയവുമായ ഉന്നമത്തിന് വഴി തെളിക്കുകയും കൂടി ചെയ്യും. എല്ലാ ഭക്തര്ക്കും ഒത്തൊരുമിച്ചു കൂടി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് അതി ഗംഭീരമായ ഇത്തവണത്തെ ഉത്സവാഘോങ്ങള്‍.

പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി നടക്കുന്ന പറയെടുപ്പ് (ഭഗവത് ചൈതന്യം ഭക്തരുടെ ഗൃഹത്തിലെത്തി പറ സ്വീകരിക്കുന്ന ചടങ്ങു ആണിത്) ഏപ്രില്‍ മാസത്തില്‍ മുതല്‍ വളരെ നന്നായി തന്നെ നടന്നു വരുന്നു. ഒന്റാരിയോയോയില്‍ ഉടനീളം നൂറു കണക്കിന് ഭക്തഗൃഹങ്ങളില്‍ ഭക്തജന പങ്കാളിത്തത്തോടെ ഭക്തിപൂര്‍വ്വമായ ഒരു അനുഭവമായി പറയെടുപ്പ് എന്ന് കാണാം.

ജൂണ്‍ 30നു നടക്കുന്ന പറ സമാപനത്തിനു ശേഷം ജൂലൈ 6 മുതല്‍ കലശപ്രതിഷ്ഠാദിനതിരുവുത്സവം ആചരണം ആരംഭിക്കും

കൂടുതൽ വിവരങ്ങൾക്കായി www.guruvayur.ca സന്ദർശിക്കുക

Tags: Guruvayurappan Temple of Brampton
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.