കോട്ടയം: മന്ത്രി ആര്‍ ബിന്ദുവും എംഎല്‍എ എന്‍.കെ അക്ബറും പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ വൈകി എത്തിയതിനെതിരെ എഴുത്തുകാരി കെ ആര്‍ മീരയുടെ രൂക്ഷ വിമര്‍ശനം. ചടങ്ങ് നിശ്ചയിച്ച് ഒന്നേ മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് മന്ത്രിയും എംഎല്‍എയും എത്തിയത്. ആണെഴുത്തുകാരനുള്ള പുരസ്‌കാര സമര്‍പ്പണം ആയിരുന്നെങ്കില്‍ മന്ത്രി സമയത്തെത്തിയേനെ എന്നും ആണ്‍കോയ്മ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നതിന്‌റെ തെളിവാണിതെന്നും എഴുത്തുകാരി ആയതുകൊണ്ടാണ് മന്ത്രിയും എംഎല്‍എയും ഇത്രയും വൈകിയെത്തിയതെന്നും ഇരുവരെയും ഇരുത്തിക്കൊണ്ട് മീര തുറന്നടിച്ചു. പുന്നയൂര്‍ക്കുളം സാഹിത്യ വേദിയുടെ മാധവിക്കുട്ടി പുരസ്‌കാര ചടങ്ങിലായിരുന്നു ഈ വിമര്‍ശനം. മീരയക്കായിരുന്നു ഇത്തവണത്തെ പുരസ്‌കാരം. അതു സ്വീകരിക്കാനാണ് കോട്ടയത്തു നിന്ന് എത്തിയത്. വൈകീട്ട് 5 മണിക്ക് തുടങ്ങേണ്ടിയിരുന്ന സമ്മേളനം മന്ത്രിയെ കാത്തിരുന്ന് കാണാഞ്ഞ് അഞ്ചരയോടെയാണ് തുടങ്ങിയത് . ഒടുവില്‍ മന്ത്രിയും എംഎല്‍എയും എത്തിയപ്പോള്‍ പിന്നെയും മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. മന്ത്രിയെയും എംഎല്‍എയും വേദിയിലിരുത്തി തന്‌റെ അമര്‍ഷം പ്രകടിപ്പിക്കാന്‍ മീര മടിച്ചില്ല. എന്നാല്‍ ഇരുവരും ഇതോട് വേദിയില്‍ വച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: